ഇസാഫ് മറ്റു ബാങ്കുകള്‍ക്ക് മാതൃക -പ്രഫ. പി.ജെ. കുര്യന്‍ തൃശൂര്‍: ഇസാഫ് മറ്റു ബാങ്കുകള്‍ക്ക് മാതൃകയാെണന്ന് രാജ്യസഭ ഡെപ്യൂട്ടി ചെയര്‍മാന്‍ പ്രഫ. പി.ജെ. കുര്യന്‍. ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ. രാജന്‍ എം.എല്‍.എ, മേയര്‍ അജിത ജയരാജന്‍, ഡെപ്യൂട്ടി മേയര്‍ ബീന മുരളി തുടങ്ങിയവർ സംസാരിച്ചു. ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എം.ഡിയും സി.ഇ.ഒ യുമായ കെ. പോള്‍ തോമസ് അധ്യക്ഷത വഹിച്ചു. 10 വര്‍ഷം പൂര്‍ത്തീകരിച്ച ജീവനക്കാരെ ആദരിച്ചു. ആറ് വിദ്യാർഥികൾക്ക് വിദ്യ ജ്യോതി സ്കോളര്‍ഷിപ് വിതരണവും നടത്തി. ഇസാഫ് സഹ സ്ഥാപകന്‍ ജേക്കബ് സാമുവല്‍, കോഒാപറേറ്റിവ് ഡയറക്ടര്‍ അലോക് തോമസ് പോള്‍, സൊസൈറ്റി പ്രസിഡൻറ് പ്രഫ. എലിസബത്ത് ജോണ്‍, എ. അക്ബര്‍, സനീഷ് സിങ്, ഡോ. എ.വി. ജോസഫ്, അലക്സ് പി. ജോര്‍ജ്, ജോര്‍ജ് ജോസഫ്, ജോര്‍ജ് തോമസ്, എ.ജി. വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.