കോഴി കയറ്റിവന്ന മിനി ലോറി പാടത്തേക്ക് മറിഞ്ഞു

ഇരിങ്ങാലക്കുട: സംസ്ഥാന പാതയിലെ സ്ഥിരം അപകടമേഖലയായ തൊമ്മാനയിൽ കോഴിക്കുഞ്ഞുങ്ങളെ കയറ്റിവന്ന മിനി ലോറി പാടത്തേക്ക് മറഞ്ഞു. ചെങ്ങാറ്റുമുറി റോഡിലേക്ക് തിരിയുന്നിടത്താണ് അപകടം. ശനിയാഴ്ച രാത്രി പത്തിനാണ് അപകടം. ആർക്കും പരിക്കില്ല. വാഹനം തലകീഴായി മറിഞ്ഞതോടെ കുറേ കോഴികൾ ചത്തു. അപകടമേഖലയെന്നു കാണിക്കുന്ന ബ്ലിങ്കിങ് ലൈറ്റ് സ്ഥാപിച്ചിടത്താണ് അപകടം നടന്നത്. ഇവിടെ പുറമ്പോക്കിൽ മാസങ്ങളായി ചില താൽക്കാലിക കച്ചവട സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇവിടേക്ക് വരുന്നവർ വാഹങ്ങൾ റോഡരികിലെ വളവിൽ പാർക്ക് ചെയ്യുന്നത് അപകടസാധ്യത വർധിപ്പിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.