എൽ.ഡി.എഫ് സർക്കാറിെൻറ സമീപനം വികസനത്തെ തളർത്തുന്നു -ഉമ്മൻ ചാണ്ടി തൃശൂർ: വികസനത്തിൽ തളർത്തുന്ന സമീപനമാണ് എൽ.ഡി.എഫ് സർക്കാറിേൻറതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഫിനാൻഷ്യൽ എൻറർപ്രൈസസ് എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസന പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ സർക്കാറിന് കഴിയുന്നില്ല. കാര്യക്ഷമതയുടെ കാര്യത്തിൽ പലപ്പോഴും ജീവനക്കാരെ കുറ്റപ്പെടുത്തുന്നു. ഉദ്യോഗസ്ഥർ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാക്കി സജീവമാക്കാൻ ശ്രമിക്കുമ്പോൾ സർക്കാർ നയങ്ങൾ പിറകോട്ടടിക്കുന്നു. എന്തു പരാജയം വന്നാലും ജീവനക്കാരെ പഴിചാരുകയാണ് സർക്കാർ. അധികാരത്തിൽ വന്ന നാൾ മുതൽ ജീവനക്കാരെ വിശ്വാസത്തിലെടുക്കാത്ത സമീപനമാണ്. വലിയ പ്രാധാന്യം കൊടുത്ത് യൂനിയനുകളെ വളർത്തിയെടുക്കാനാണ് ശ്രമിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാൻ തെറ്റായ മാർഗങ്ങളും പുറം വാതിൽ ഏർപ്പാടുകളുമാണ് സർക്കാർ അവലംബിക്കുന്നത്. വരുമാന നഷ്ടം മറികടക്കാൻ കെ.എസ്.എഫ്.ഇയെ മറയാക്കുന്നു. പ്രഖ്യാപനം കഴിഞ്ഞ് ഒരു വർഷമായിട്ടും പ്രവാസി ചിട്ടി നടപ്പാക്കിയില്ല. കോടികളാണ് ഇതിെൻറ പ്രചാരണത്തിനായി ചെലവഴിച്ചത്. ഇന്ത്യയിൽ ആദ്യമായി ലൈറ്റ് മെട്രോ വരുന്ന സംസ്ഥാനമായി കേരളത്തെ മാറ്റാൻ കഴിയുന്നില്ല. ഇ. ശ്രീധരനെയും ഡി.എം.ആർ.സിയെയും പുറത്താക്കുന്നതിന് തുല്യമായി പറഞ്ഞു വിടുകയാണ്. വികസന രംഗത്ത് സർക്കാർ വലിയ വീഴ്ചയാണ് വരുത്തിയതെന്നും അദ്ദേഹം പറഞ്ഞു. അസോസിയേഷൻ പ്രസിഡൻറ് ബെന്നി ബെഹനാൻ അധ്യക്ഷത വഹിച്ചു. പ്രതിനിധി സമ്മേളനം ആര്യാടൻ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എസ്. പ്രകാശ്, ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് സുന്ദരൻ കുന്നത്തുള്ളി, ടി.വി. ചന്ദ്രമോഹൻ, പി.എ. മാധവൻ, വി. ബാലറാം, തേറമ്പിൽ രാമകൃഷ്ണൻ, കെ.പി. വിശ്വനാഥൻ, പി.എസ്. സൂരജ്, വി.എസ്. ഹരീന്ദ്രനാഥ്, ടി.ആർ. അനൂപ് എന്നിവർ സംസാരിച്ചു. ശമ്പളം കിട്ടാൻ സെക്രേട്ടറിയേറ്റിന് മുന്നിൽ മുദ്രാവാക്യം വിളിക്കേണ്ടി വരും -ആര്യാടൻ തൃശൂർ: ശമ്പളം കിട്ടാൻ സെക്രേട്ടറിയറ്റിന് മുന്നിൽ ജീവനക്കാർ മുദ്രാവാക്യം വിളിക്കേണ്ട സാഹചര്യമുണ്ടാകുമെന്ന് മുൻ മന്ത്രി ആര്യാടൻ മുഹമ്മദ് പറഞ്ഞു. ഫിനാൻഷ്യൽ എൻറർപ്രൈസസ് എംപ്ലോയീ സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിെൻറ ഭാഗമായ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എസ്.എഫ്.ഇ പോലെ ലാഭകരമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ നശിപ്പിക്കുന്നതാണ് സർക്കാർ നയം. ജീവനക്കാരുടെ മിടുക്ക് സർക്കാർ അംഗീകരിക്കുന്നില്ല. സർക്കാറിനെ നിലനിർത്തുന്ന കെ.എസ്.എഫ്.ഇയെ പണയം വെച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.