ദയാവധം പ്രോത്സാഹിപ്പിക്കുന്നതിൽ ഉത്​കണ്​ഠ^പാസ്​റ്ററൽ കൗൺസിൽ

ദയാവധം പ്രോത്സാഹിപ്പിക്കുന്നതിൽ ഉത്കണ്ഠ-പാസ്റ്ററൽ കൗൺസിൽ തൃശൂർ: കുടുംബങ്ങളുടെ അസ്ഥിത്വത്തെ ദോഷകരമായി ബാധിക്കുന്ന തരത്തിൽ ദയാവധം േപ്രാത്സാഹിപ്പിക്കുന്ന നിർദേശങ്ങളിൽ ആർച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ആശങ്ക പ്രകടിപ്പിച്ചു. തൃശൂർ അതിരൂപത പാസ്റ്ററൽ കൗൺസിൽ യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ആഗോള കത്തോലിക്ക സഭയിൽ നടക്കാനിരിക്കുന്ന യുവജന സിനഡി​െൻറയും അതിരൂപതയിൽ 'കുടുംബവും വിശ്വാസ സാക്ഷ്യവും' എന്ന വിഷയത്തിൽ മേയ് 15 മുതൽ 18 വരെ നടക്കുന്ന ആർക്കി എപ്പാർക്കിയൽ അസംബ്ലിയുടെയും പശ്ചാത്തലത്തിൽ യോഗം ചർച്ച നടത്തി. സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ, വികാരി ജനറൽമാരായ മോൺ. ജോർജ് കോമ്പാറ, മോൺ.തോമസ് കാക്കശ്ശേരി എന്നിവർ നേതൃത്വം നൽകി. ഫാ. ഡോ. ജോളി കരിമ്പിൽ വിഷയം അവതരിപ്പിച്ചു. മാർ ടോണി നീലങ്കാവിലി​െൻറ മെത്രാഭിഷേക സ്മരണിക ആർച് ബിഷപ് പ്രകാശനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.