തൊഴിലാളികൾ സംഘടിക്കുന്നതിനെ കേന്ദ്രം എതിർക്കുന്നു - കെ.കെ. വത്സരാജ് തൃശൂര്‍: ട്രേഡ് യൂനിയന്‍ രംഗത്ത് തൊഴിലാളികള്‍ സംഘടിക്കുന്നതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തുകയാണെന്ന് സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. വത്സരാജ്. സ്വകാര്യ കമ്പനികള്‍ക്ക് വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ നിലകൊള്ളുന്നതെന്നും ഐ.ടി മള്‍ട്ടി നാഷനല്‍ കമ്പനികള്‍ പോലുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ യൂനിയനുകളില്‍ സംഘടിക്കാതിരിക്കാനും തൊഴിലാളികളുടെ അവകാശങ്ങള്‍ ഇല്ലായ്മ ചെയ്യുകയുമാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഓള്‍ കേരള ലീഗല്‍ മേട്രോളജി ലൈസന്‍സീസ് ആൻഡ് എംപ്ലോയീസ് യൂനിയന്‍ ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യാപാരികളുടെ കട്ടിതുലാസുകളുടെ പുനഃപരിശോധനക്കാവശ്യമായ പരിശീലകരുടെ കുറവിലേക്ക് നിയമനം നടത്തണം, ഇലക്ട്രോണിക് ത്രാസുകളുടെ കടന്നുവരവ് മൂലം നിലവിലുള്ള ലൈസന്‍സികളുടെ തൊഴില്‍ നഷ്ടപ്പെടുമെന്ന സാഹചര്യത്തില്‍ അര്‍ഹതയില്ലാത്ത പുതിയ ലൈസന്‍സികളെ നിയമിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഉപേക്ഷിക്കണം തുടങ്ങിയവ ആവശ്യങ്ങള്‍ ജില്ലാ സമ്മേളനം മുന്നോട്ടുെവച്ചു. ജില്ല പ്രസിഡൻറ് എ.ബി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന ലൈസന്‍സി കെ.എം. ശിവശങ്കരനെ ചടങ്ങില്‍ ആദരിച്ചു. കാറ്റിലും മഴയിലും വീടിന് നാശനഷ്ടം സംഭവിച്ച ലൈസന്‍സിയായ കൊടുങ്ങല്ലൂര്‍ സ്വദേശി നൗഷദിന് വീട് പുതുക്കി പണിയുന്നതിനുള്ള ധനസഹായവും വിതരണം ചെയ്തു. കേളഫീഡ് ചെയര്‍മാനും സംസ്ഥാന പ്രസിഡൻറുമായ കെ.എസ്. ഇന്ദുശേഖരന്‍ നായര്‍ മുഖ്യാതിഥിയായി. പി.കെ. സന്തോഷ്, ടി.പി. ഉണ്ണി, സി.യു. ജോണ്‍, കെ.ഡി. വർഗീസ്, ജോണ്‍ സിലാസ് എന്നിവര്‍ സംസാരിച്ചു. പടം: ഓള്‍ കേരള ലീഗല്‍ മേട്രോളജി ലൈസന്‍സീസ് ആൻഡ് എംപ്ലോയീസ് യൂനിയന്‍ എ.െഎ.ടി.യു.സി ജില്ല സമ്മേളനം സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. വത്സരാജ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.