തൃശൂർ: 'പാലക്കാട് നഗരത്തിലെ ദേവീകൃപ ഹോട്ടലിൽ കഴിഞ്ഞ മാസം മുതൽ ഊണ് ഉൾപ്പെടെയുള്ളവയ്ക്ക് വില കുറഞ്ഞു. പച്ചക്കറിക്ക് വില കുറഞ്ഞതു കൊണ്ടാണ് വില കുറക്കുന്നതെന്ന് ഹോട്ടലുടമ കൃഷ്ണൻ പറയുന്നു' -അടുത്ത കാലത്ത് വന്ന പത്രവാർത്തയാണിത്. ജി.എസ്.ടി, പച്ചക്കറി, ഇറച്ചിക്കോഴി എന്നിവയുടെയൊക്കെ വില കുറയുകയും ഭക്ഷണ വില കുറക്കാമെന്ന് അസോസിയേഷൻ പ്രഖ്യാപിക്കുകയും ചെയ്തിട്ടും തൃശൂരിലെ ഹോട്ടലുടമകൾക്ക് ഒരു കുലുക്കവുമില്ല. ഒരു ഹോട്ടലിലും വില കുറഞ്ഞില്ല. ചരക്ക് സേവന നികുതി വര്‍ധനവിെൻറ പേര് പറഞ്ഞ് ചായക്കും പലഹാരത്തിനും എട്ട് രൂപയിൽ നിന്ന് 10ഉം 15 രൂപയുമാക്കിയിരുന്നു. ഊണിന് 40 രൂപയുണ്ടായിരുന്നത് 70 രൂപയാക്കി. പ്രതിഷേധങ്ങൾക്കൊടുവിൽ നവംബറിൽ ജി.എസ്.ടി. 18 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമാക്കിയിരുന്നു. 150 രൂപയുടെ ചിക്കന്‍ ബിരിയാണിക്ക് അഞ്ച് ശതമാനം നികുതിയും ചേര്‍ത്ത് 157.50 രൂപ മാത്രമെ ഈടാക്കാന്‍ പാടുള്ളൂ. പക്ഷെ 180 രൂപയാണ് പല ഹോട്ടലുകാരും ഈടാക്കുന്നത്. കോഴി ഇറച്ചിയുടെ വില കൂടിയതാണ് ചരക്ക് സേവന നികുതി വന്നപ്പോള്‍ ഹോട്ടലുകള്‍ ഭക്ഷണത്തിന് അധിക വില ഈടാക്കാൻ കാരണമായി പറഞ്ഞത്. ജി.എസ്.ടി നടപ്പാക്കിയ സമയം 120 രൂപ വരെ വിലയുണ്ടായിരുന്ന ഇറച്ചിക്കോഴിക്ക് ഇപ്പോള്‍ 70-80രൂപയായി. പച്ചക്കറിക്കും വൻ തോതിൽ വില കുറഞ്ഞു. എന്നാൽ എല്ലാ മേഖലകളിലും വില കുറഞ്ഞിട്ടും അതിെൻറ ആനുകൂല്യം പൊതുജനത്തിന് കിട്ടുന്നില്ല. ചരക്ക് സേവന നികുതി ഏകീകരിച്ചതോടെ ആ ആഴ്ചയിൽ ഹോട്ടല്‍ ഭക്ഷണ വില കുറക്കാമെന്ന് ഹോട്ടലുടമകൾ പ്രഖ്യാപിെച്ചങ്കിലും, കോഴി വില ചൂണ്ടിക്കാട്ടി ഹോട്ടലുടമകൾ ഇതിൽ നിന്ന് മലക്കം മറിഞ്ഞു. കോഴി, പച്ചക്കറി വില കുറഞ്ഞതോടെ മുമ്പത്തെ പ്രഖ്യാപനം പൊടിതട്ടിയെടുത്ത് ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ രംഗത്തെത്തി. ഭക്ഷണ വില കുറക്കുമെന്ന് പ്രഖ്യാപിച്ചു. എന്നാൽ ആഴ്ച പിന്നിട്ടിട്ടും ഇത് നടപ്പാക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.