17കാരിയെ വിവാഹം ചെയ്ത് സുഹൃത്തിന് കാഴ്ചവെച്ചു: യുവാവും സുഹൃത്തും പിടിയിൽ

ചെറുതുരുത്തി: പട്ടികജാതിക്കാരിയായ 17കാരിയെ വിവാഹം ചെയ്യുകയും പണത്തിന് വേണ്ടി സുഹൃത്തിന് കാഴ്ചവെക്കുകയും ചെയ്ത കേസിൽ യുവാവും സുഹൃത്തും പിടിയിൽ. ചെറുതുരുത്തി സ്വദേശിനിയുടെ പരാതിയിൽ കോതകുറിശി സ്വദേശിയായ 35കാരനെയും സുഹൃത്ത് തളി നടുവട്ടം സ്വദേശിയായ -52 കാരനെയുമാണ് കുന്നംകുളം ഡിവൈ.എസ്.പി പി. വിശ്വംഭരൻ അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. പീഡനം സഹിക്കാനാകാതെ പെൺകുട്ടി നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉണ്ടെന്ന് പൊലീസ് സംശയിക്കുന്നു. കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സമഗ്ര അന്വേഷണം നടത്തിവരികയാണെന്ന് ഡിവൈ.എസ്.പി അറിയിച്ചു. പ്രതികളെ പിടികൂടിയ പൊലീസ് സംഘത്തിൽ ചെറുതുരുത്തി എസ്.ഐ പത്മരാജനും ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.