'വൃക്ക രോഗികളിൽ ഏറെയും സ്​ത്രീകൾ'

തൃശൂർ: വൃക്ക രോഗം കൂടുതലും സ്ത്രീകളിലാണ് കണ്ടുവരുന്നതെന്ന് പ്രമുഖ വൃക്കരോഗ വിദഗ്ധൻ ഡോ.പി.എം. ജയരാജ്. ലോക വൃക്ക ദിനാചരണത്തി​െൻറ ഭാഗമായി മദർ ആശുപത്രിയിൽ രോഗികളുടെ കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിത ശൈലിയിൽ മാറ്റം വരുത്തി രോഗം വരാതിരിക്കാനും തുടക്കത്തിൽതന്നെ രോഗനിർണയവും ചികിത്സയും നടത്താനും തയാറാവണമെന്ന് പ്രമുഖ യൂറോളജിസ്റ്റ് ഡോ.ഡാർവിൻ സി. തേറാട്ടിൽ അഭിപ്രായപ്പെട്ടു. ഡയറക്ടർ ഡോ.പി.എ. അബ്ദുൽ ഹക്കീം ഉദ്ഘാടനം ചെയ്തു. സെമിനാറിന് ശേഷം ഡയറ്റീഷൻ മീര ഭക്ഷണ ക്രമീകരണവുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് മറുപടി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.