വൃക്കരോഗിയെ പറ്റിച്ച്​ 20,000 രുപ തട്ടിയ ആൾ പിടിയിൽ

ചെറുതുരുത്തി: പ്രമുഖ പ്രവാസി വ്യവസായിയുടെ പക്കൽ നിന്നും ചികിത്സക്കായി നാല് ലക്ഷം രൂപ സംഘടിപ്പിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് വൃക്കകൾ തകരാറിലായ യുവാവിൽ നിന്ന് 20,000 രൂപ തട്ടിയെടുത്ത ആളെ ചെറുതുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. ചെറുതുരുത്തി -പള്ളം കൊറ്റമ്പത്തൂർ പുഞ്ചം കുണ്ടിൽ വീട്ടിൽ ബഷീർ -(40)എന്നയാളാണ് വർഷങ്ങളായി വൃക്കകൾ തകർന്ന് മരണത്തെ മുഖാമുഖം കണ്ടെന്നോണം ജീവിക്കുന്ന കൊണ്ട് ചെറുതുരുത്തി പള്ളിയ്ക്കൽ കടവ തൊടി വീട്ടിൽ മുഹമ്മദ്- (41)നെ കണ്ണിൽ േചാരയില്ലാതെ കബളിപ്പിച്ചത്. മുഹമ്മദിനെ സമീപിച്ച ബഷീർ പ്രവാസി വ്യവസായി എം.എ. യൂസഫലിയുടെ പക്കൽ നിന്ന് നാല് ലക്ഷം രൂപ സംഘടിപ്പിച്ച് നൽകാമെന്ന് വിശ്വസിപ്പിച്ചു. തുടർന്ന് പ്രാഥമിക െചലവുകൾക്കായി 20,000 രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു. വിശ്വാസ്യത വരുത്താനായി ബഷീർ യൂസഫലിയുടെ മാനേജർ എന്ന വ്യാേജന മറ്റൊരു ഫോണിൽ നിന്ന് മുഹമ്മദി​െൻറ വീട്ടുകാരെ വിളിച്ച് പണം കൊടുത്തോളാൻ നിർദേശിക്കുകയും ചെയ്തു. പണം കൊടുത്ത് ദിവസങ്ങൾ പിന്നിട്ടിട്ടും ഒരു നടപടിയും ഉണ്ടാകാതിരുന്നതിനെ തുടർന്ന് മുഹമ്മദി​െൻറ ബന്ധുക്കൾ ചെറുതുരുത്തി പൊലീസിൽ പരാതി നൽകി. ഇതിനിെട യൂസഫലിയുടെ പേരിൽ തട്ടിപ്പ് നടന്നത് നാട്ടുകാർ വഴി വിവരമറിഞ്ഞ് അദ്ദേഹത്തി​െൻറ ഒാഫിസ് വൃത്തങ്ങൾ പള്ളത്തെത്തി. തട്ടിപ്പിനിരയായ മുഹമ്മദി​െൻറ ദയനീയസ്ഥിതി മനസ്സിലാക്കിയ അവർ രണ്ട് ലക്ഷം രൂപ ധനസഹായം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.