ഗുരുവായൂര്‍: ഭാരതീയ സംസ്‌കാരത്തെയും ആചാരാനുഷ്ഠാനങ്ങളെയും തനതു കലാരൂപങ്ങളെയുമെല്ലാം അടുത്തറിഞ്ഞ മലയാളത്തിെൻറ മരുമകള്‍ നടി പാരിസ് ലക്ഷ്മി ഭരതനാട്യവും കഥകളിയും സമന്വയിപ്പിച്ച് അവതരിപ്പിച്ച 'കൃഷ്ണമയം' ക്ഷേത്രോത്സവ കലാവിരുന്നില്‍ വേറിട്ടതായി. കഥകളി നടനായ ഭര്‍ത്താവ് സുനില്‍ പള്ളിപ്പുറത്തിനൊപ്പമാണ് ലക്ഷ്മി മേല്‍പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടനമാടിയത്. കഥകളിയിലെ വിവിധ ഭാഗങ്ങളും ഭരതനാട്യത്തില്‍ ഉപയോഗിക്കുന്ന ചില കൃതികളും കോര്‍ത്തിണക്കിയാണ് കൃഷ്ണമയം അവതരിപ്പിച്ചത്. കഥകളി വേഷത്തില്‍ കൃഷ്ണനായി സുനില്‍ അരങ്ങിലെത്തിയപ്പോള്‍ രാധ, കുചേലന്‍, പാഞ്ചാലി, ഗോപികമാര്‍, അര്‍ജുനന്‍ എന്നിങ്ങനെ വ്യത്യസ്ത കഥാപാത്രങ്ങളെ പാരിസ് ലക്ഷ്മി അവതരിപ്പിച്ചു. ഫ്രാന്‍സിലെ പ്രൊവന്‍സ് സ്വദേശികളായ ഈവിെൻറയും പത്രേസ്യയുടെയും മൂത്ത മകളായ മറിയം സോഫിയ ലക്ഷ്മി ഏഴാം വയസ്സില്‍ ഇന്ത്യയിലെത്തിയപ്പോള്‍ കണ്ട ഭരതനാട്യത്തില്‍ ആകൃഷ്ടയായാണ് നൃത്തപഠനം ആരംഭിച്ചത്. ഭാരതീയ സംസ്‌കാരത്തോടുള്ള അടുപ്പം മൂലമാണ് മാതാപിതാക്കള്‍ മകള്‍ക്ക് ലക്ഷ്മിയെന്ന പേര് നല്‍കിയത്. ഫ്രാന്‍സില്‍ ഭരതനാട്യ പഠനം ആരംഭിച്ച ലക്ഷ്മി പിന്നീട് ഇന്ത്യയിലെത്തി. ഡോ. പത്മ സുബ്രഹ്മണ്യത്തിെൻറ കീഴില്‍ നൃത്തം അഭ്യസിച്ചു. മൃദംഗ വാദകനായ തിരുവാരൂര്‍ ഭക്തവത്സലമാണ് മറിയം സോഫിയ ലക്ഷ്മിക്ക് പാരിസ് ലക്ഷ്മി എന്ന പേര് നല്‍കിയത്. പിന്നീട് കഥകളി നടനായ പള്ളിപ്പുറം സുനിലിനെ ജീവിത പങ്കാളിയാക്കി. വൈക്കത്ത് കലാശക്തി ഇൻറര്‍നാഷനല്‍ സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് എന്ന സ്ഥാപനം നടത്തുകയാണ് ഇവരിപ്പോള്‍. ബിഗ്ബി, സാള്‍ട്ട് മാംഗോ ട്രീ, ബാംഗ്ലൂര്‍ ഡേയ്‌സ് എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ആവേശത്തിെൻറ താളമധുരം പകര്‍ന്ന് കുഴല്‍മന്ദം രാമകൃഷ്ണന്‍ അവതരിപ്പിച്ച മൃദുതരംഗ് ഫ്യൂഷനും തിങ്കളാഴ്ച രാത്രി അരങ്ങേറി. കര്‍ണാടിക്, -ഹിന്ദുസ്ഥാനി സംഗീതോപകരണങ്ങള്‍ സമ്മേളിച്ച ഫ്യൂഷന്‍ ആസ്വാദകരുടെ കൈയടി നേടി. ചെന്നൈ മുത്തുകുമാര്‍ (പുല്ലാങ്കുഴല്‍), സുജിത്കുമാര്‍ (സാക്‌സഫോണ്‍), രാധിക പരമേശ്വരന്‍, ആദര്‍ശ് അജയകുമാര്‍ (വയലിന്‍), എടപ്പാള്‍ ബാബു, അര്‍ജുന്‍ അജിത്ത് (കീബോര്‍ഡ്), പല്ലാവൂര്‍ ശ്രീകുമാര്‍ (ചെണ്ട, ഇടക്ക), നിഖില്‍ എസ്. കുമാര്‍ (ഡ്രംസ്), കണ്ണന്‍ തെങ്കര (റിഥംപാഡ്) എന്നിവരും അണിനിരന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.