മലയാളിയെ ഉയരങ്ങളിലെത്തിച്ചത് വിശ്വസ്തതയും കഠിനാധ്വാനവും -ഡോ. പി. മുഹമ്മദലി വടേക്കക്കാട്: വിദ്യാഭ്യാസത്തേക്കാൾ വിശ്വസ്തതയും കഠിനാധ്വാനവുമാണ് ഗൾഫുനാടുകളിൽ മലയാളികളെ ഉയരങ്ങളിലെത്തിക്കാൻ സഹായിച്ചതെന്ന് എം ഫാർ ഗ്രൂപ് ചെയർമാൻ ഡോ. പി. മുഹമ്മദലി. വടേക്കക്കാട് ഐ.സി.എ ഇംഗ്ലീഷ് സ്കൂളിൽ മോണ്ടിസോറി ഹൗസ് ഒാഫ് ചിൽഡ്രൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യക്തിത്വത്തിെൻറ സമഗ്ര വികാസമാണ് വിദ്യാഭ്യാസത്തിലൂടെ നേടേണ്ടത്. ഇക്കാര്യത്തിൽ മുഖ്യപങ്ക് അധ്യാപകർക്കാണെന്നും മുഹമ്മദലി കൂട്ടിച്ചേർത്തു. ഐ.സി.എ പ്രസിഡൻറ് ആർ.വി. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. മോണ്ടിസോറി പഠനം പൂർത്തിയാക്കിയ കുട്ടികൾക്ക് എം.എസ്.എസ് സംസ്ഥാന പ്രസിഡൻറ് സി.പി. കുഞ്ഞുമുഹമ്മദും അധ്യാപക പരിശീലന കോഴ്സ് വിജയികൾക്ക് കെ.പി.സി.സി നിർവാഹക സമിതി അംഗം ഒ. അബ്ദുറഹ്മാൻ കുട്ടിയും സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. തടാകം കുഞ്ഞുമുഹമ്മദ് ഹാജി ഐ.എസ്.ഒ ലോഗോ പ്രകാശനം ചെയ്തു. വടക്കേക്കാട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ.എം.കെ. നബീൽ, വാർഡ് അംഗം അപ്പു കൂളിയാട്ടയിൽ, പ്രഫ. മുഹമ്മദ് സഗീർ കാദിരി, വി.കെ. ചന്ദ്രപാലൻ, ഡോ. അബ്ദുൽ ലത്തീഫ് എന്നിവർ സംസാരിച്ചു. സംസ്ഥാന കലോത്സവത്തിൽ മികച്ച വിജയം നേടിയവർക്ക് സമ്മാനം വിതരണം ചെയ്തു. പ്രിൻസിപ്പൽ മുഹമ്മദ് ബഷീർ സ്വാഗതവും എം.കെ. സെയ്തുമുഹമ്മദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.