പുന്നയൂർക്കുളം: ആറ്റുപുറം സെൻറ് ആൻറണീസ് എല്‍.പി സ്കൂൾ 128 ാം വാര്‍ഷികവും അധ്യാപക രക്ഷാകര്‍തൃ ദിനവും ആഘോഷിച്ചു. വടക്കേക്കാട് പഞ്ചായത്ത് പ്രസിഡൻറ് മറിയു മുസ്തഫ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് വി. അന്‍വര്‍ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക ടി.ടി. ബീന, ഒ.എസ്.എ പ്രസിഡൻറ് ഉമ്മര്‍ അറയ്ക്കല്‍, പി.ടി.എ വൈസ് പ്രസിഡൻറ് കെ.പി. ഉമ്മര്‍, വിദ്യാഭ്യാസ സമിതി പ്രതിനിധി വി.എല്‍. കുര്യാക്കോസ്, ആറ്റുപുറം സെൻറ് ആൻറണീസ് പള്ളി ട്രസ്റ്റി എം.കെ. വര്‍ഗീസ്, മാതൃസംഘം പ്രസിഡൻറ് അഞ്ജന അനൂപ്, സ്‌കൂൾ ലീഡര്‍ ജി.എസ്. സന, അധ്യാപകരായ വി.എല്‍. കത്രീന, ഷീന തോമസ് എന്നിവര്‍ സംസാരിച്ചു. വിദ്യാർഥികളുടെ കലാപരിപാടികളും സമ്മാന വിതരണവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.