കക്കാട്​ മാതൃശിശു സംരക്ഷണ കേന്ദ്രം ഉടൻ തുറക്കും

കുന്നംകുളം: കാലങ്ങളായി പൂട്ടിക്കിടന്ന കക്കാട് മാതൃശിശു സംരക്ഷണ കേന്ദ്രം തുറക്കാന്‍ നടപടിയാകുന്നു. മരുന്നുകളും ഫർണിച്ചറുകളും ഈ മാസം എത്തും. ഇതിനായി വാർഷിക പദ്ധതിയിൽ ഫണ്ട് വിനിയോഗിച്ചു. രണ്ട് തവണ ഡോക്ടര്‍മാരും നഴ്‌സുമാരുമെത്തി ഇവിടെ പരിശോധന നടത്തും. മാതൃശിശു സംരക്ഷണ കേന്ദ്രത്തി​െൻറ കെട്ടിടം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ആറ് ലക്ഷം രൂപ ചെലവഴിച്ചാണ് അറ്റകുറ്റപ്പണി നടത്തിയത്. മരുന്നും അവ സൂക്ഷിക്കാന്‍ ഫര്‍ണിച്ചറുകളുമില്ലാത്തത് കേന്ദ്രം തുറന്ന് പ്രവര്‍ത്തിക്കുന്നതിന് തടസ്സമായി. കൗൺസിലർ പി.കെ. ബിനീഷി​െൻറ ഇടപെടലിനെ തുടര്‍ന്നാണ് ഈ സാമ്പത്തിക വര്‍ഷം രണ്ട് ലക്ഷം രൂപ ഇതിനായി അനുവദിച്ചത്. കേന്ദ്രത്തി​െൻറ പ്രവർത്തനം ആരംഭിക്കുന്നതോടെ നഗരസഭയിലെ ജനന മരണ രജിസ്‌ട്രേഷന്‍ വിഭാഗത്തിലുള്ള ജീവനക്കാരിയെ ഇവിടേക്ക് മാറ്റാനും ധാരണയായി. കക്കാട് ഉൾപ്പെടെ മേഖലയിൽ അമ്മമാരുടെയും കുട്ടികളുടെയും ആരോഗ്യ സംരക്ഷണത്തിന് വേണ്ടിയാണ് കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. കെട്ടിടം ഉപയോഗിക്കാതിരുന്നതോടെയാണ് ഉപയോഗശൂന്യമായത്. ഇതോടെ അനാശാസ്യ പ്രവർത്തനവും മദ്യപൻമാരുടെ കേന്ദ്രവുമായി മാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.