റോഡ് ഉപരോധം: സമരക്കാർക്കെതിരെ പൊലീസ് കേസ്​

കുന്നംകുളം: കേന്ദ്ര, -സംസ്ഥാന സർക്കാറുകൾക്കെതിരെ സമരം നടത്തുന്നതി​െൻറ ഭാഗമായി റോഡ് ഉപരോധിച്ച എസ്.ഡി.പി.ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. തിങ്കളാഴ്ച രാവിലെയാണ് റോഡ് ഉപരോധിച്ചത്. കബീർ പഴുന്നാന, ഹമീദ് പഴുന്നാന, ഇബ്രാഹിം എരുമപ്പെട്ടി, കുഞ്ഞുമുഹമദ് ആൽത്തറ തുടങ്ങി കണ്ടാലറിയാവുന്ന നാൽപതോളം പേർക്കെതിരെയാണ് കേസെടുത്തത്. കോടതി ഉത്തരവിനെതിരെ പൊതുജനങ്ങൾക്കും വഴിയാത്രക്കാർക്കും മാർഗതടസ്സം സൃഷ്ടിച്ചതിനാണ് കേസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.