ഐക്യദാര്‍ഢ്യ റാലി

ചാവക്കാട്: സയണിസ്റ്റ്, സാമ്രാജ്യത്വ ശക്തികളുടെ ഭീകരാക്രമണങ്ങളില്‍ തീരാദുരിതമനുഭവിക്കുന്ന സിറിയന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തിരുവത്ര ചീനിച്ചുവട് ക്രസൻറ് പ്രവര്‍ത്തകര്‍ സംഘടിപ്പിച്ചു. ആനത്തലമുക്കില്‍ നിന്നാരംഭിച്ച റാലി പുത്തന്‍കടപ്പുറം, തീരദേശ വഴിയോരങ്ങളിലൂടെ എത്തി ചീനിച്ചുവട് സമാപിച്ചു. കൗണ്‍സിലര്‍ ടി.എ. ഹാരിസ് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡൻറ് നജീബ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സഈദ്, റാഫി, ക്രസൻറ് ജി.സി.സി മെമ്പര്‍മാരായ നിയാസ്, മാലിക്, അനൂപ്, ഷാക്കിര്‍, കെ.കെ. ഷാഫി, നിയാസ് അഹമ്മദ് എന്നിവര്‍ സംസാരിച്ചു. ഗുരുവായൂര്‍ പുസ്തകോത്സവം ഗുരുവായൂര്‍: സമൂഹത്തി​െൻറ നാഡീസ്പന്ദനങ്ങള്‍ അറിയുന്നവന് മാത്രമെ യഥാര്‍ഥ വിപ്ലവകാരിയാകാന്‍ സാധിക്കൂ എന്ന് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. വി. കാര്‍ത്തികേയന്‍ നായര്‍. ഗുരുവായൂര്‍ പുസ്തകോത്സവത്തി​െൻറ ഭാഗമായി ഇ.എം.എസ് സ്‌ക്വയറില്‍ 'ഒക്ടോബര്‍ സോഷ്യലിസ്റ്റ് വിപ്ലവവും സാര്‍വ ദേശീയ വിമോചന പോരാട്ടങ്ങളും' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നഗരസഭ ഉപാധ്യക്ഷന്‍ കെ.പി. വിനോദ് അധ്യക്ഷത വഹിച്ചു. എം.സി. സുനില്‍കുമാര്‍, കെ.ആര്‍. ശശിധരന്‍ എന്നിവര്‍ സംസാരിച്ചു. തിരുനെല്ലൂര്‍ മനോഹരന്‍ അവതരിപ്പിച്ച കഥാപ്രസംഗവും അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.