പരാതിക്ക് പരിഹാരമില്ല; പാചകഗ്യാസ്​ ഉപയോക്താക്കൾ സമരത്തിലേക്ക്​

തൃശൂർ: പാചക വിതരണവുമായി ബന്ധപ്പെട്ട പരാതികൾക്ക് പരിഹാരമുണ്ടാകാത്ത സാഹചര്യത്തിൽ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങാൻ ഉപയോക്താക്കളുടെ യോഗം തീരുമാനിച്ചു. സുതാര്യമായ ബിൽ നൽകുക, ബിൽ തുകക്കു പുറമെ കൂടുതൽ സംഖ്യ നിർബന്ധ പൂർവം ഇൗടാക്കുന്നത് അവസാനിപ്പിക്കുക, ഒാപൺ ഫോറങ്ങൾ മൂന്ന് മാസത്തിലൊരിക്കൽ ചേരുക തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചു. ഉപഭോക്തൃ സമിതി ജില്ല പ്രസിഡൻറ് ജെയിംസ് മുട്ടിക്കൽ ഉദ്ഘാടനം ചെയ്തു. എം.പി. ജോയ് അധ്യക്ഷത വഹിച്ചു. സി.സി. സാജൻ, അനിയൻ കൊടകര, സി.വി. രംഗനാഥൻ, മുരുകൻ വെട്ടിയാട്ടിൽ, ജോണി വർഗീസ്, വിൽസൻ പണ്ടാരവളപ്പിൽ, ഫ്രാൻസിസ് പുലിക്കോട്ടിൽ, ബി.എം. അമൽ, സി. വിശ്വനാഥൻ, സി.എം. ജോണി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.