സ്പിരിറ്റ് വേട്ട; മുഖ്യ പ്രതി കീഴടങ്ങി

തിരുവില്വാമല: -പട്ടിപ്പറമ്പില്‍നിന്ന് ജില്ല ക്രൈംബ്രാഞ്ച് സംഘം 175 ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയ കേസിലെ മുഖ്യ പ്രതി കീഴടങ്ങി. പഴയന്നൂര്‍ കുന്നത്തറ വീട്ടിൽ കൃഷ്ണകുമാറാണ് (46) പഴയന്നൂര്‍ പൊലീസില്‍ കീഴടങ്ങിയത്. പട്ടിപ്പറമ്പ് അണ്ണക്കരവീട്ടിൽ ഗോപാലകൃഷ്ണന്‍ (76) എന്നയാളുടെ വീട്ടില്‍നിന്നാണ് ജനുവരിയിൽ സ്പിരിറ്റ് പിടികൂടിയത്. സംഭവത്തോടനുബന്ധിച്ച് സഹായി തിരുവില്വാമല പട്ടിപ്പറമ്പ് മേല്‍പ്പുറം ഗോപാലകൃഷ്ണനെ (49) അറ്സ്റ്റ് ചെയ്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.