നഴ്​സുമാരുടെ സമരം: മധ്യസ്​ഥ ചർച്ചക്ക്​ വിട്ട്​ ഹൈകോടതി ഉത്തരവ്​

നഴ്സുമാരുടെ സമരം: മധ്യസ്ഥ ചർച്ചക്ക് വിട്ട് ഹൈകോടതി ഉത്തരവ് കൊച്ചി : സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സമരപ്രഖ്യാപനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ബന്ധപ്പെട്ട ഹരജി ഹൈകോടതി മധ്യസ്ഥ ചർച്ചക്ക് വിട്ടു. മാർച്ച് അഞ്ച് മുതൽ പ്രഖ്യാപിച്ചിരുന്ന സമരത്തിെനതിരെ അസോസിയേഷൻ ഒാഫ് ഹെൽത്ത്കെയർ പ്രൊവൈഡേഴ്സ് എന്ന സംഘടന നൽകിയ ഹരജിയാണ് മധ്യസ്ഥ ചർച്ചക്ക് മീഡിയേഷൻ സ​െൻററി​െൻറ പരിഗണനക്ക് വിട്ടത്. തിങ്കളാഴ്ചതന്നെ ഹൈകോടതിയിലെ മീഡിയേഷന്‍ സ​െൻററിൽ തുടങ്ങിയ ചർച്ച ചൊവ്വാഴ്ചയും തുടരും. മീഡിയേഷൻ നടപടികൾ പൂർത്തിയാക്കി റിപ്പോർട്ട് ലഭിച്ചശേഷം ഹരജി ഹൈകോടതി വീണ്ടും പരിഗണിക്കും. ശമ്പള പരിഷ്കരണം അടക്കം ആവശ്യങ്ങളുന്നയിച്ച് യുനൈറ്റഡ് നഴ്സസ് അസോസിയേഷ​െൻറ ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച മുതല്‍ നഴ്സുമാര്‍ നടത്താനിരുന്ന സംസ്ഥാന വ്യാപക സമരം ഇതേ ഹരജിയിലെ ഇടക്കാല ഉത്തരവിലൂടെ ഹൈകോടതി കഴിഞ്ഞ ദിവസം തടഞ്ഞിരുന്നു. സമരത്തിനെതിരെ എസ്മ പ്രകാരം നടപടിയെടുക്കാന്‍ സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്നതുൾപ്പെടെയാണ് ഹരജിക്കാർ ആവശ്യപ്പെടുന്നത്. മധ്യസ്ഥ ചർച്ചയിൽ യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ, സ്വകാര്യ ആശുപത്രി മാനേജ്മ​െൻറ് പ്രതിനിധികൾ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.