ഡോക്​ലാമിൽ ചൈന ഹെലിപാഡ്​ നിർമിക്കുന്നു –നിർമല സീതാരാമൻ

ഡോക്ലാമിൽ ചൈന ഹെലിപാഡ് നിർമിക്കുന്നു –നിർമല സീതാരാമൻ ന്യൂഡൽഹി: ഇന്ത്യൻ അതിർത്തിയായ ഡോക്ലാമിൽ ചൈന അവരുടെ സൈന്യത്തിനുള്ള കാവൽ പാളയങ്ങളും ഹെലിപാഡുമടക്കമുള്ള നിർമാണപ്രവർത്തനം നടക്കുന്നതായി പ്രതിരോധ മന്ത്രി നിർമല സീതാരാമൻ. ഏറ്റുമുട്ടൽ സാധ്യത നിലനിൽക്കുന്നിടത്തുനിന്ന് 2017ൽ ഇരു രാജ്യങ്ങളുടെയും സൈന്യങ്ങൾ പിൻവാങ്ങുകയും സൈന്യത്തി​െൻറ അംഗബലം കുറക്കുകയുമായിരുന്നുവെന്നും ചോദ്യത്തിനു മറുപടിയായി പ്രതിരോധ മന്ത്രി തിങ്കളാഴ്ച ലോക്സഭയിൽ പറഞ്ഞു. ഇന്ത്യ–ചൈന അതിർത്തിയിൽ കാര്യങ്ങൾ വഷളാവുകയാണെന്നും പ്രശ്നപരിഹാരത്തിന് ശേഷി ഇന്ത്യക്കുണ്ടെന്നും കഴിഞ്ഞയാഴ്ച കേന്ദ്ര പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംറെ പറഞ്ഞിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.