ലൈബ്രറി തുറന്നു

വടക്കേക്കാട്: കുന്നത്തൂർ സ്മരണ ചാരിറ്റബിൾ ട്രസ്റ്റ് കാര്യാലയത്തിൽ 'ബുക്ബീറ്റ്'ലൈബ്രറി പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡൻറ് എ.ഡി. ധനീപ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ ഉമർ അറക്കൽ അധ്യക്ഷത വഹിച്ചു. തടാകം കുഞ്ഞുമുഹമ്മദ്ഹാജി, കുന്ദംകാട്ടയിൽ അബൂബക്കർ, മുഹമ്മദുണ്ണി, ഐ.ബി. അബ്ദുറഹ്മാൻ, ഷാജൻ വാഴപ്പുള്ളി, അബ്ദുൽ പുന്നയൂർക്കുളം എന്നിവർ സംസാരിച്ചു. സി.ടി. സോമരാജൻ സ്വാഗതവും സുന്ദരേശൻ നന്ദിയും പറഞ്ഞു. രജിസ്റ്ററിൽ രേഖപ്പെടുത്തി വരാന്തയിലെ തുറന്ന അലമാരയിൽ നിന്ന് ആർക്കും പുസ്തകം എടുക്കാം. ഒരാഴ്ചക്കകം ആസ്വാദന കുറിപ്പ് സഹിതം തിരികെവെക്കാം. വായനക്കാർക്കായി പുസ്തക ചർച്ചയും മത്സരങ്ങളും സംഘടിപ്പിക്കുെമന്ന് ഭാരവാഹികൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.