വടേക്കക്കാട്: വെെലത്തൂരിൽ വീട്ടിലെ കാർ പോർച്ചിൽ നിർത്തിയിട്ട ബൈക്ക് മോഷ്ടിച്ചു. അമ്പലായിൽ അബ്ദുൽ ഖാദറിെൻറ കെ.എൽ 46 എ 6321 ബൈക്കാണ് ശനിയാഴ്ച രാത്രി കളവുപോയത്. നായരങ്ങാടിയിലെ അജ്വ ബേക്കറി ഉടമയായ ഖാദർ കടയടച്ച് രാത്രി പത്തരയോടെയാണ് വീട്ടിലെത്തിയത്. പതിവുപോലെ സഹോദരെൻറ ബൈക്കും അയൽവാസിയുടെ ഓട്ടോറിക്ഷയും പോർച്ചിൽ നിർത്തിയിട്ടിരുന്നു. ഞായറാഴ്ച രാവിലെ അഞ്ചരയോടെ വാതിൽ തുറന്നപ്പോഴാണ് ബൈക്ക് മോഷണം പോയത് അറിഞ്ഞത്. വടക്കേക്കാട് പൊലീസ് അന്വേഷണം തുടങ്ങി. പ്രദേശത്ത് നേരത്തെ പൂട്ടിയിട്ട വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.