യു.ഡി.എഫ് രാപ്പകൽ സമരം ഇന്ന്

ചാവക്കാട്: സി.പി.എമ്മി​െൻറ കൊലപാതക രാഷ്ട്രീയത്തിനും ഭരണകൂട ഭീകരതക്കുമെതിരെ യു.ഡി.എഫ് ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റിയുടെ രാപ്പകല്‍ സമരം തിങ്കളാഴ്ച രാവിലെ 10ന് ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. നഗരസഭ ഓഫിസ് പരിസരത്ത് നടക്കുന്ന സമരം ഡി.സി.സി പ്രസിഡൻറ് ടി.എന്‍. പ്രതാപന്‍ ഉദ്ഘാടനം ചെയ്യും. ചൊവ്വാഴ്ച രാവിലെ 10ന് സമാപന സമ്മേളനം മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച്. റഷീദ് ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് സംസ്ഥാന നേതാക്കളായ കെ.പി.എ. മജീദ്, ബെന്നി ബെഹനാന്‍ തുടങ്ങിയവര്‍ സംസാരിക്കും. ഷുഹൈബ് വധക്കേസിൽ യഥാര്‍ഥ പ്രതികളെ പിടിക്കാതെ മറ്റുചിലരെ പ്രതികളാക്കിയ പൊലീസ് നടപടി എൽ.ഡി.എഫ് സര്‍ക്കാറി​െൻറ ആക്രമണ രാഷ്ട്രീയത്തി​െൻറ തെളിവാണെന്ന് നേതാക്കൾ ആരോപിച്ചു. ഗൂഢാലോചനയില്‍ പങ്കെടുത്തവരെകൂടി പുറത്തുകൊണ്ടുവരാനാണ് ഷുഹൈബ് വധം സി.ബി.ഐ അന്വേഷിക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെടുന്നതെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ നിയോജക മണ്ഡലം യു.ഡി.എഫ് ചെയര്‍മാന്‍ ആര്‍.വി. അബ്ദുൽ റഹീം, കണ്‍വീനര്‍ കെ. നവാസ്, നേതാക്കളായ എ.കെ. അബ്ദുൽ കരീം, ലത്തീഫ് പാലയൂര്‍ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.