ഷുൈഹബിെൻറ കൊലപാതകം: സി.ബി.െഎ അന്വേഷണത്തിനായി പ്രക്ഷോഭം നടത്തും -എം.എം. ഹസൻ തൃശൂര്‍: കണ്ണൂരിലെ ഷുഹൈബിനെ കൊലപ്പെടുത്തിയ യഥാര്‍ഥ പ്രതികളെ കണ്ടെത്താൻ സി.ബി.ഐ അന്വേഷണം അനിവാര്യമാെണന്നും കോണ്‍ഗ്രസ് അതിനുവേണ്ടി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ പറഞ്ഞു. പിണറായി വിജയെൻറ കീഴിലുള്ള കേരള പൊലീസ് അന്വേഷിച്ചാല്‍ യഥാര്‍ഥ പ്രതികളെ കണ്ടെത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ല കോൺഗ്രസ് നേതൃസമ്മേളനം ഡി.സി.സി ഒാഫിസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഹസൻ. ഷുഹൈബ് വധവുമായി ബന്ധപ്പെട്ട ഒരു പ്രതി മുഖ്യമന്ത്രിക്കൊപ്പവും മറ്റൊരാള്‍ സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടറി പി. ജയരാജനൊപ്പവുമാണ് സെല്‍ഫിയെടുത്തത്. തന്നോടൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച കോളജ് വിദ്യാര്‍ഥിയെ തള്ളിമാറ്റിയ പിണറായിക്കൊപ്പമാണ് പ്രതികള്‍ സെല്‍ഫിയെടുത്തത് എന്നത് പിണറായിയും പ്രതികളുമായുള്ള ബന്ധം വെളിപ്പെടുത്തുന്നതാണ്. സി.പി.എം സംസ്ഥാന സമ്മേളനത്തിനായി തൃശൂരിൽ ദിവസങ്ങളോളം തമ്പടിച്ച മുഖ്യമന്ത്രി, അട്ടപ്പാടിയിൽ സാമൂഹിക വിരുദ്ധർ തല്ലിക്കൊന്ന മധുവിെൻറ മൃതദേഹത്തിൽ അന്തിമോപചാരമർപ്പിക്കാൻ മെഡിക്കൽ കോളജിൽ എത്താനുള്ള മര്യാദ കാേട്ടണ്ടതായിരുന്നുവെന്നും ഹസൻ പറഞ്ഞു. ഡി.സി.സി പ്രസിഡൻറ് ടി.എന്‍. പ്രതാപന്‍ അധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രിമാരായ സി.എന്‍. ബാലകൃഷ്ണന്‍, കെ.പി. വിശ്വനാഥന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ ശൂരനാട് രാജശേഖരന്‍, വി. ബാലറാം, എം.പി. ജാക്‌സണ്‍, പത്മജ വേണുഗോപാല്‍, ട്രഷറര്‍ ജോണ്‍സണ്‍ എബ്രഹാം, സെക്രട്ടറിമാരായ ജയ്‌സണ്‍ ജോസഫ്, എന്‍.കെ. സുധീര്‍, അനില്‍ അക്കര എം.എല്‍.എ, ഒ.അബ്ദു റഹിമാന്‍കുട്ടി, പി.എ. മാധവന്‍, ജോസഫ് ചാലിശ്ശേരി, ടി.വി. ചന്ദ്രമോഹന്‍, എം.കെ. പോള്‍സണ്‍, എം.പി. വിന്‍സെൻറ്, ജോസ് കാട്ടൂക്കാരന്‍, എം.കെ. അബ്ദുസ്സലാം, കെ.കെ. കൊച്ചുമുഹമ്മദ്, ഐ.പി. പോള്‍, ജോസഫ് ടാജറ്റ്, ജോസ് വള്ളൂര്‍, രാജേന്ദ്രന്‍ അരങ്ങത്ത്, ടി.യു. ഉദയന്‍, ഡോ. നിജി ജസ്റ്റിന്‍ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.