നവരത്‌ന ഹൈപ്പര്‍ മാര്‍ക്കറ്റ് 'ബോണസ് കാര്‍ഡ്' ഇറക്കുന്നു

തൃശൂർ: ഉപഭോക്താക്കള്‍ക്ക് കുടൂതല്‍ നേട്ടം ലഭ്യമാക്കുന്നതി​െൻറ ഭാഗമായി നവരത്‌ന ഹൈപ്പര്‍ മാര്‍ക്കറ്റ് ഗ്രൂപ് 'ബോണസ് കാര്‍ഡ്' ഇറക്കുന്നു. ഈ കാര്‍ഡ് ഉപയോഗിച്ചുള്ള ഓരോ പര്‍ച്ചേസിനും ബോണസ് പോയൻറ് ലഭിക്കും. ഇത്തരത്തില്‍ ലഭിക്കുന്ന പോയൻറുകള്‍ ഉപഭോക്താക്കള്‍ക്ക് ആവശ്യാനുസരണം 'ഗിഫ്റ്റ് കൂപ്പണു'കളാക്കി മാറ്റി സാധനങ്ങള്‍ വാങ്ങാം. നവരത്‌നയുടെ എല്ലാ ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും ഈ സൗകര്യം പ്രയോജനപ്പെടുത്താനാകും. സാധനങ്ങള്‍ വാങ്ങുമ്പോള്‍ നിലവിലുള്ള 'ഓഫര്‍ വില'കള്‍ക്ക് പുറമെയാണ് ബോണസ് കാര്‍ഡിലൂടെ ലഭിക്കുന്ന ആനുകൂല്യം. ഈ മാസം തന്നെ ബോണസ് കാര്‍ഡുകള്‍ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ വഴി ലഭിച്ചുതുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.