തൃശൂർ: ജില്ലയിലെ അഭ്യസ്ത വിദ്യരായ ഉദ്യോഗാർഥികള്‍ക്ക് പ്രതീക്ഷ പകർന്ന് തൊഴില്‍മേള. ജില്ല എംപ്ലോയബിലിറ്റി സെൻററിെൻറ ആഭിമുഖ്യത്തില്‍ സെൻറ് തോമസ് കോളജില്‍ നടന്ന തൊഴിൽ മേളയിൽ 1,287 പേരെ നിയമനത്തിന് തിരഞ്ഞെടുത്തു. 48 പേർക്ക് തത്സമയം തന്നെ കമ്പനികൾ ഓഫർ ലെറ്റർ നൽകി. 41 തൊഴിൽ കമ്പനികളാണ് മേളയിൽ പങ്കെടുത്തത്. സബ് കലക്ടര്‍ ഡോ. രേണു രാജ് ഉദ്ഘാടനം ചെയ്തു. എംപ്ലോയ്മെൻറ് റീജനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സി. രാജു അധ്യക്ഷത വഹിച്ചു. എംപ്ലോയ്മെൻറ് ഓഫിസര്‍ എ.എസ്. ലാവുദ്ദീന്‍, ഇസാഫ് വൈസ് പ്രസിഡൻറ് ജോര്‍ജ് തോമസ്, തൃശൂർ എംപ്ലോയബിലിറ്റി സെൻറർ മേധാവി ഡോ.ടി.എൻ. ജഗദീഷ് കുമാർ, കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി.ഒ. ജെന്‍സന്‍ എന്നിവര്‍ സംസാരിച്ചു. ആരോഗ്യം, ടെലികോം, ഓട്ടോമൊബൈല്‍, ഐ.ടി, ബാങ്കിങ് എന്നീ മേഖലകളിലെ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളാണ് മേളയില്‍ പങ്കെടുത്തത്. 3,700ഓളം ഉദ്യോഗാർഥികൾ മേളയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.