പി.എസ്​. നാരായണൻകുട്ടി ജില്ല പ്രസിഡൻറ്​, കെ.വി. പ്രഫുൽ സെക്രട്ടറി

തൃശൂർ: കേരള എൻ.ജി.ഒ യൂനിയൻ ജില്ല പ്രസിഡൻറായി പി.എസ്. നാരായണൻകുട്ടിയേയും സെക്രട്ടറിയായി കെ.വി. പ്രഫുലിനേയും തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: ഷാലി ടി. നാരായണൻ, പി.വരദൻ (വൈസ് പ്രസി.), പി. ജോയ്, പി.ബി. ഹരിലാൽ (ജോ. സെക്ര.), ഇ. നന്ദകുമാർ (ട്രഷ.). മന്ത്രി എ.സി. മൊയ്തീൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. എഫ്.എസ്.ഇ.ടി.ഒ ജില്ല പ്രസിഡൻറ് മധുസൂദനൻ, കേന്ദ്ര ജീവനക്കാരുടെ കോൺഫെഡറേഷൻ സെക്രട്ടറി വി. ഹരി എന്നിവർ സംസാരിച്ചു. ജില്ല പ്രസിഡൻറ് പി.എസ്. നാരായണൻകുട്ടി പതാകയുയർത്തി. കെ.വി. പ്രഫുൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. യൂനിയൻ സംസ്ഥാന കമ്മിറ്റിയംഗം എസ്. ഗോപകുമാർ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.