കരൂപ്പടന്ന: കോണത്തുകുന്ന് സെൻററിൽ പ്രവർത്തിച്ചിരിക്കുന്ന ആൽഫ പാലിയേറ്റിവ് കെയർ വെള്ളാങ്ങല്ലൂർ ലിങ്ക് സെൻറർ കരൂപ്പടന്ന പടിയത്ത് പുത്തൻകാട്ടിൽ വീരാൻ ഹാജി മെമ്മോറിയൽ ആശുപത്രി കോംപ്ലക്സിലേക്ക് മാറ്റി. ആൽഫ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ.എം. നൂറുദ്ദീൻ ഉദ്ഘാടനം ചെയ്തു. ലിങ്ക് സെൻറർ പ്രസിഡൻറ് എ.ബി. സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു. ചിഫ് പ്രോഗ്രാം ഓഫിസർ സുരേഷ് ശ്രീധരൻ മുഖ്യപ്രഭാഷണം നടത്തി. വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇന്ദി തിലകൻ, എ. താജുദ്ദീൻ, പി.കെ.എം. അഷറഫ്, ഷഫീർ കാരുമാത്ര, വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുലേഖ അബ്ദുല്ലക്കുട്ടി, എ.കെ. മജീദ്, നസീമ നാസർ, ആശുപത്രി ചെയർമാൻ പി.വി. അഹമ്മദ് കുട്ടി, പി.എസ്. മുഹമ്മദ് അഷറഫ്, പി.ആർ. അമ്പാടി, എം.കെ. സുരേന്ദ്രബാബു, എ.എ. യൂനസ്, കുഞ്ഞുമോൻ പുളിക്കൽ, സൂസി ഡേവിസ്, പി.എം. അബ്ദുൽ ഷുക്കൂർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.