പഞ്ചായത്ത് റോഡ് കൈയേറുന്നെന്ന് പരാതി

മാള: പൊയ്യ പഞ്ചായത്ത് റോഡ് കൈയേറ്റം നടത്തുന്നതായി പരാതി. വാർഡ് രണ്ട് കൊടുങ്ങല്ലൂർ- മാള, കൊടുങ്ങല്ലൂർ -പടിഞ്ഞാറൻ മുറി ലിങ്ക് റോഡിലാണ് കൈയേറ്റം. നാട്ടുകാർ ഒപ്പിട്ട നിവേദനം പഞ്ചായത്ത് സെക്രട്ടറിക്ക് നൽകി. സ​െൻറ് ആൻറണീസ് ചർച്ച്, എൽ.പി സ്കൂൾ, മാള പള്ളിപ്പുറം പോസ്റ്റ് ഓഫിസ് എന്നിവിടങ്ങളിലേക്കുള്ള റോഡാണിത്. കഴിഞ്ഞ ദിവസം റോഡ് അറ്റകുറ്റപ്പണി നടത്തിയിരുന്നു. ഇതിന് ശേഷമാണ് കൈയേറ്റത്തിന് ശ്രമം നടത്തിയതായി പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.