കയ്പമംഗലം: പെരിഞ്ഞനം യൂത്ത് ലൈബ്രറിയുടെ നേതൃത്വത്തിൽ 'സാമ്പത്തിക സാക്ഷരത, ആധുനിക ബാങ്കിങ്' വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. സച്ചിത്ത് ഉദ്ഘാടനം ചെയ്തു. പെരിഞ്ഞനം യൂത്ത് ലൈബ്രറി പ്രസിഡൻറ് ഉണ്ണികൃഷ്ണൻ വരദ അധ്യക്ഷത വഹിച്ചു. ജില്ല സഹകരണ ബാങ്ക് മാനേജർ പി. സത്യൻ, സുനിൽകുമാർ എന്നിവർ ക്ലാസുകൾ നയിച്ചു. ലൈബ്രറി സെക്രട്ടറി കെ. അരവിന്ദാക്ഷൻ, കെ. സുനിൽകുമാർ എന്നിവർ സംസാരിച്ചു. ജെ.എസ്.എസ്, എസ്.ഡി.പി.ഐ നേതാക്കൾ കോൺഗ്രസിലേക്ക് കയ്പമംഗലം: ജെ.എസ്.എസ് സംസ്ഥാന കമ്മിറ്റിയംഗം കെ.വൈ. ഷക്കീറിെൻറയും എസ്.ഡി.പി.ഐ മണ്ഡലം ട്രഷറര്‍ യൂസഫ് കാട്ടുപറമ്പിലിെൻറയും നേതൃത്വത്തില്‍ നിരവധി പ്രവര്‍ത്തകര്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസില്‍ ചേരുകയാണെന്ന് മതിലകം കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. ശനിയാഴ്ച മതിലകത്ത് നടക്കുന്ന മണ്ഡലം കോണ്‍ഗ്രസ് കണ്‍വെന്‍ഷനില്‍ ഡി.സി.സി പ്രസിഡൻറ് ടി.എന്‍. പ്രതാപന്‍ ഇവര്‍ക്ക് അംഗത്വം വിതരണം ചെയ്യുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. നിരവധി പ്രവര്‍ത്തകര്‍ തങ്ങളോടൊപ്പം കോണ്‍ഗ്രസില്‍ ചേരുമെന്ന് കെ.വൈ. ഷക്കീറും, യൂസഫ് കാട്ടുപറമ്പിലും വാർത്തസമ്മേളനത്തില്‍ അവകാശപ്പെട്ടു. ഡി.സി.സി സെക്രട്ടറി സി.എസ്. രവീന്ദ്രന്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡൻറ് ഒ.എ. ജെൻട്രിന്‍, ഇ.എസ്. നിയാസ്, ഷിബു വര്‍ഗീസ്, കെ.വൈ. ഷക്കീര്‍, യൂസഫ് കാട്ടുപറമ്പില്‍ എന്നിവര്‍ വാർത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.