പാവറട്ടി: അന്നകര എലവത്തൂർ ഗവ.വെൽഫെയർ എൽ.പി സ്കൂളിെൻറ 79ാമത് ശനിയാഴ്ച ആഘോഷിക്കും. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലതി വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡൻറ് എ.കെ. ഹുസൈൻ അധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ജെന്നി ജോസഫ് മുഖ്യാതിഥിയാകും. നടൻ മാത്യൂസ് പാവറട്ടി മുഖ്യപ്രഭാഷണം നടത്തും. മുല്ലശ്ശേരി എ.ഇ.ഒ എം.കെ. പ്രേംകുമാർ എൻഡോവ്മെൻറുകൾ വിതരണം ചെയ്യും. വിദ്യാർഥികളുടെ കലാപരിപാടികൾക്ക് ശേഷം പൂർവ വിദ്യാർഥികൾ നാടകവും അവതരിപ്പിക്കും. നെല്ല് എടുക്കാൻ മടിക്കുന്ന മില്ലുടമകളെ രാജ്യദ്രോഹികളായി കാണണം -ബേബി ജോൺ പാവറട്ടി: ആവശ്യമായ അരിയുടെ 15 ശതമാനം മാത്രം ഉൽപാദിപ്പിക്കുന്ന കേരളത്തിലെ പാടങ്ങളിലെ നെല്ല് എടുക്കാൻ മടിക്കുന്ന മില്ലുടമകളെ കർഷകദ്രോഹികളായി കണ്ട് കൈകാര്യം ചെയ്യണമെന്ന് സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം ബേബി ജോൺ പറഞ്ഞു. കേരള കർഷകസംഘം ജില്ലാതല അംഗത്വ കാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നെല്ലുൽപാദനവയലുകൾ കേരളത്തിെൻറ ജലസംഭരണികളായിരുെന്നന്ന സത്യം നാം വിസ്മരിച്ചു. നമ്മുടെ വയലേലകളിൽ നിന്ന് നെൽകൃഷി ഒഴിവാകാൻ തുടങ്ങിയതോടെയാണ് കടുത്ത കുടിവെള്ള ക്ഷാമത്തിലേക്ക് ഗ്രാമങ്ങൾ പോലും വലിച്ചെറിയപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. കൃഷി തിരിച്ചുപിടിച്ചാൽ ശുദ്ധജലം പിറകെ വരുമെന്നും ഒരു പരീക്ഷണാർഥം ഈ ദൗത്യം ഏറ്റെടുക്കാൻ നാട് തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. കേരള കർഷകസംഘം മണലൂർ ഏരിയ പ്രസിഡൻറ് കെ.പി. ആലി അധ്യക്ഷത വഹിച്ചു. സി.പി.എം മണലൂർ ഏരിയ സെക്രട്ടറി സി.കെ. വിജയൻ, കർഷക സംഘം ഏരിയ സെക്രട്ടറി വി.എൻ. സുർജിത്ത്, പി.ജി. സുബിദാസ്, ബി.ആർ. സന്തോഷ്, കെ.കെ. മനോജ്, എം.ആർ. രാജൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.