ചാവക്കാട്: മദ്യം മയക്കു മരുന്ന് ഉപയോഗത്തിെൻറ ദൂഷ്യവശങ്ങൾ വിശദീകരിക്കുന്ന ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചു. 'ലഹരി വിമുക്ത പാലയൂർ' എന്ന ലക്ഷ്യവുമായി നന്മ പാലയൂർ സ്ഥാപിച്ച ഫ്ലക്സ് ബോർഡുകളാണ് സാമൂഹിക വിരുദ്ധർ നശിപ്പിച്ചത്. ചാവക്കാട് മേഖലയിൽ ലഹരി ഉപയോഗം വർധിച്ച സാഹചര്യത്തിൽ നഗരസഭയിലെ മൂന്ന് വാർഡുകളിലെ ആയിരത്തഞ്ഞൂറോളം കുടുംബങ്ങൾ കേന്ദ്രീകരിച്ച് നന്മ പ്രവർത്തകർ ബോധവത്കരണ കാമ്പയിൻ ആരംഭിച്ചിരിക്കുകയാണ്. ചാവക്കാട് പൊലീസിെൻറയും എക്സൈസ് വകുപ്പിെൻറയും സഹകരണത്തോടെ നടക്കുന്ന കാമ്പയിെൻറ ഭാഗമായി സ്ഥാപിച്ച ഫ്ലക്സ് ബോർഡ് ബുധനാഴ്ച രാത്രിയാണ് നശിപ്പിച്ചത്. ഭാരവാഹികൾ ചാവക്കാട് പൊലീസിൽ പരാതി നൽകി. ലഹരി ലോബിയുമായി ബന്ധപ്പെട്ടവരാണ് ബോർഡ് നശിപ്പിച്ചതിെൻറ പിന്നിൽ പ്രവർത്തിച്ചിട്ടുള്ളതെന്നും ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും നന്മ പാലയൂർ കൺവീനർ നൗഷാദ് തെക്കുംപുറം, സി.എം. മുജീബ്, അനീഷ് പാലയൂർ, പി.പി. അബ്ദുൽ സലാം, സി.എം. ജനീഷ്, കെ.വി. അമീർ എന്നിവർ ആവശ്യപ്പെട്ടു. എ.എസ്.ഐ അനിൽ മാത്യു സംഭവസ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.