കുന്നംകുളം: മഴക്കാലത്ത് പകര്‍ച്ചവ്യാധികള്‍ തടയുന്നതിെൻറ ഭാഗമായി നടപ്പാക്കുന്ന ആരോഗ്യ ജാഗ്രത പദ്ധതികൾക്ക് കുന്നംകുളത്ത് തുടക്കം. മാലിന്യരഹിത നഗരസഭയാക്കി മാറ്റുന്നതിനുള്ള ശ്രമത്തിെൻറ ഭാഗമായാണ് നടപടി. ഖരമാലിന്യവും മലിനജലവും ശാസ്ത്രീയമായി സംസ്കരിക്കുന്നതിെൻറ ആവശ്യം പൊതുജനങ്ങളെ ബോധ്യപ്പെടുത്തും. ഭക്ഷണ വില്‍പന സ്ഥാപനങ്ങളില്‍ മലിനജല സംസ്‌കരണത്തിന് സംവിധാനം ഒരുക്കുന്നതിന് ഹോട്ടൽ ഉടമകളുടെ യോഗം അഞ്ചിന് ചേരും. ഓരോ വാര്‍ഡിലും കൗണ്‍സിലര്‍മാര്‍ നടപ്പാക്കേണ്ട കർമപരിപാടികള്‍ സെക്രട്ടറി കെ.കെ. മനോജ് വിശദീകരിച്ചു. മഴക്കാലത്ത് പനിയും മറ്റും പടര്‍ന്നുപിടിക്കാനുള്ള സാഹചര്യങ്ങൾ ഇല്ലാതാക്കും. രോഗം പടരാന്‍ ഇടയുള്ള ആവാസകേന്ദ്രങ്ങള്‍ ഇല്ലാതാക്കാൻ കർമസമിതി രൂപവത്കരിച്ചു. ഹോട്ടലുകള്‍, വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മലിനജലം പൊതുസ്ഥലത്തേക്ക് ഒഴുക്കാതെ ഉറവിടങ്ങളില്‍ സംസ്‌കരിക്കാന്‍ സംവിധാനമൊരുക്കും. ഇത്തരം പദ്ധതികള്‍ സ്വന്തമായി ചെയ്യാന്‍ താൽപര്യമുള്ളവര്‍ക്ക് നഗരസഭ സബ്‌സിഡി നല്‍കും. മാലിന്യം പൊതുസ്ഥലങ്ങളില്‍ വലിച്ചെറിയുന്നവരെ പിടികൂടി പിഴ ഈടാക്കും. ആവശ്യമായ സ്ഥലങ്ങളില്‍ ക്ലാസുകള്‍ നല്‍കും. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയാണ് ഇതിന് നേതൃത്വം നൽകുക. അഴുക്കുചാല്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ കാര്യക്ഷമമാക്കാതെ ശിക്ഷാനടപടികള്‍ സ്വീകരിക്കരുതെന്ന് കൗൺസിലർമാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.