ചാവക്കാട്: ആംബുലന്‍സ് ഡ്രൈവറെ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചെന്ന പരാതിയിൽ മൂന്ന് പേർ അറസ്റ്റിൽ. ചേറ്റുവ കുണ്ടലിയൂര്‍ രായംമരക്കാര്‍ മുഹമ്മദ് നിയാസ് (22), ബ്ലാങ്ങാട് കുന്നത്ത് അബ്ദുൽ നാസര്‍ (42), ദിയാബ് (24) എന്നിവരെയാണ് ചാവക്കാട് എസ്.ഐ എ.വി. രാധാകൃഷ്ണെൻറ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരി 30-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചാവക്കാട് ടോട്ടല്‍ കെയര്‍ ഹെല്‍പ് ലൈനിെൻറ ആംബുന്‍സ് ഡ്രൈവറെ ചാവക്കാട് ബസ്സ്റ്റാന്‍ഡ് പരിസരത്ത് തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തുകയും മർദിക്കുകയുമാണ് ചെയ്തത്. സംഘടനയെ കുറിച്ച് സമൂഹ മാധ്യമങ്ങളിലൂടെ പ്രതികള്‍ അപവാദപ്രചാരണം നടത്തിയതിനെ ഡ്രൈവര്‍ ചോദ്യം ചെയ്തതാണ് പ്രതികളെ ചൊടിപ്പിച്ചത്. സബ്ട്രഷറി ധര്‍ണ ചാവക്കാട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സ്റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സംസ്ഥാനവ്യാപകമായുള്ള കൂട്ടധര്‍ണയുടെ ഭാഗമായി ചാവക്കാട് സബ്ട്രഷറിക്ക് മുന്നില്‍ ധര്‍ണ നടത്തി. സൗജന്യ ചികിത്സ പദ്ധതി നടപ്പാക്കുക, ക്ഷാമാശ്വാസ കുടിശ്ശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ ധര്‍ണ അസോസിയേഷന്‍ സംസ്ഥാന സമിതി അംഗം എം.എഫ്. ജോയ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് വി.കെ. ജയരാജന്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി പി.കെ. രാജന്‍, ബ്ലോക്ക് സെക്രട്ടറി തോംസണ്‍ വാഴപ്പിള്ളി, കെ. മോഹനകുമാരി, എ.എന്‍.സി. ജോര്‍ജ്, എ.ടി. സ്റ്റീഫന്‍, പി.ഐ. ലാസര്‍, ജഗദീശന്‍, അനഘദാസ്, കെ.സി. മൈത്രി, എ.ടി. ആേൻറാ, പി.കെ. യൂനസ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.