പുന്നയൂർക്കുളം: സഹകരണ ബാങ്ക് പ്രസിഡൻറായി പി. ഗോപാലൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. എ.വൈ. കുഞ്ഞിമൊയ്തുവാണ് വൈസ് പ്രസിഡൻറ്. വ്യാഴാഴ്ച വൈകുന്നേരം ബാങ്കിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ പ്രഥമ യോഗത്തിലാണ് ഭരണ സമിതി പ്രസിഡൻറിെനയും വൈസ് പ്രസിഡൻറിെനയും തെരഞ്ഞെടുത്തത്. ദീർഘകാലം അണ്ടത്തോട് സഹകരണ ബാങ്ക് സെക്രട്ടറിയായി പ്രവർത്തിച്ച് വിരമിച്ച ശേഷം ഇത് നാലാം തവണയാണ് പി. ഗോപാലൻ പ്രസിഡൻറായി ചുമതലയേൽക്കുന്നത്. കോൺഗ്രസ് മണ്ഡലം പ്രസിഡൻറാണ് എ.വൈ. കുഞ്ഞിമൊയ്തു. ബാങ്ക് സെക്രട്ടറി എ.കെ. സതീഷ് കുമാർ, ഭരണ സമിതി അംഗങ്ങളായ കോറോത്തയിൽ മുഹമ്മദലി, കൊട്ടേപ്പാട്ട് ഭാസ്കരൻ, വി.എം. മുഹമ്മദലി, എം.കെ. മുഹമ്മദലി, മണ്ണായിക്കൽ അലി, മാലിക്കുളം മുഹമ്മദ് റാഫി, പാലിയൂർ പരമേശ്വരൻ നമ്പൂതിരി, കെ.പി. ധർമ്മൻ, യശോധര, രമണി അശോകൻ, രജിത ദേവാനന്ദൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.