ചെറുതുരുത്തി: വിരുട്ടാണം ക്ഷേത്രം ആറാംകളം വേലക്കിടെ കൊമ്പൻ കുറുമ്പ് കാട്ടിയത് പരിഭ്രാന്തിക്കിടയാക്കി. ദേശമംഗലം പടിഞ്ഞാറ്റുമുറി വിഭാഗത്തിന് വേണ്ടി എഴുന്നള്ളിച്ച മൂന്ന് ആന കളിൽ കണ്ണൻ എന്ന കൊമ്പനാണ് കുറുമ്പ് കാട്ടിയത്. നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ പാപ്പാൻ മരത്താക്കര സ്വദേശി സിനീഷിന്(27) ആനയുടെ തുമ്പികൈ കൊണ്ട് പരിക്കേറ്റു. ഉത്സവപ്രേമികൾ പൂക്കൾ മുകളിലേക്ക് എറിഞ്ഞപ്പോൾ ആനയുടെ കണ്ണിൽ കൊണ്ടതാണ് പ്രകോപിതനാകാൻ കാരണം. കൂടുതൽ പാപ്പാന്മാർ എത്തിയാണ് ആനയെ തളച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.