കൊച്ചനിയൻ അനുസ്മരണം

തൃശൂര്‍: എസ്.എഫ്.ഐ നേതാവായിരുന്ന ആര്‍.കെ കൊച്ചനിയൻ രക്തസാക്ഷിദിനം ആചരിച്ചു. വിദ്യാർഥി കോർണറിൽനിന്ന് കൊച്ചനിയന്‍ കുത്തേറ്റുവീണ രാമനിലയം പരിസരത്തേക്ക് എസ്.എഫ്.ഐ ജില്ല കമ്മിറ്റി നേതൃത്വത്തില്‍ പ്രകടനം നടത്തി. സംസ്ഥാന പ്രസിഡൻറ് ജേയ്ക്ക് സി. തോമസ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് വി.പി ശരത് പ്രസാദ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ.എസ്. റോസല്‍രാജ്, സി.പി.എം ജില്ല കമ്മിറ്റിയംഗങ്ങളായ പി.കെ. ഷാജന്‍, കെ.വി. ഹരിദാസ്, ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡൻറ് കെ.വി. രാജേഷ്, കെ. രവീന്ദ്രന്‍, കെ. സച്ചിന്‍, മനു പുതിയമഠം, സി.എസ്. സംഗീത്, സോനാ കെ. കരീം, ജാസിര്‍ ഇക്ബാല്‍, നിതിന്‍ പുല്ലന്‍, എ.വി. ഉണ്ണികൃഷ്ണന്‍ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.