തൃശൂർ അന്താരാഷ്​ട്ര ചലച്ചിത്രോത്സവം

തൃശൂർ: 13ാമത് യുവ സംവിധായകരായ സഞ്ജു സുരേന്ദ്രൻ, പ്രശാന്ത് വിജയ്, പി.കെ. അശോകൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ചലച്ചിത്രോത്സവം എക്സിക്യൂട്ടിവ് ഡയറക്ടർ ചെറിയാൻ ജോസഫ് അധ്യക്ഷത വഹിച്ചു. ബാനർജി ക്ലബ് പ്രസിഡൻറ് ജോസ് ആലുക്ക മുഖ്യാതിഥിയായി. ഡോ. കെ. ഗോപിനാഥൻ പ്രസ്ക്ലബ് പ്രസിഡൻറ് കെ. പ്രഭാതിന് നൽകി ഫെസ്റ്റിവൽ ബുക്ക് പ്രകാശനം ചെയ്തു. ഫെസ്റ്റിവൽ ഡയറക്ടർ ഡോ. രോഷ്നി സ്വപ്ന, പോൾ ജോസ്, ഡേവിസ് ചുങ്കത്ത്, എ. രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ചലച്ചിത്ര അക്കാദമിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന 'ഇന്ത്യൻ സിനിമയുടെ നൂറുവർഷം' ചലച്ചിത്ര പ്രദർശനം പ്രകാശ് ശ്രീധർ ഉദ്ഘാടനം ചെയ്തു. തുടർന്ന് ഉദ്ഘാടന ചിത്രമായ മറാത്തി സിനിമ 'റെഡു' പ്രദർശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.