പുതുക്കാട്: അന്താരാഷ്ട്ര ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് പുതുക്കാട് ഫൊറോന കെ.സി.ബി.സി മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ ഇരുചക്രവാഹന റാലി നടത്തി. ഫൊറോന പ്രസിഡൻറ് ആൻറണി പന്തല്ലൂക്കാരൻ അധ്യക്ഷത വഹിച്ചു. മദ്യവിരുദ്ധ ജനകീയ മുന്നണി ജില്ല ചെയർമാൻ സി.ബി. സാജൻ ഉദ്ഘാടനം ചെയ്തു. തോമസ് ചിറമ്മൽ മുഖ്യപ്രഭാഷണം നടത്തി. കെ.എ. ഗോവിന്ദൻ, ആർ.കെ. തയ്യിൽ, ദേവൻ തറയിൽ, മനോജ് പൊന്തോക്കൻ, മാർട്ടിൻ പേരേക്കാടൻ, റാഫേൽ പൊന്നാരി, ലിജി കുണ്ടുകുളം, പോൾ ചെവിടൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.