വാർഷികവും കുടുംബ സംഗമവും

തളിക്കുളം: ഗ്രാമസേവ സമിതിയുടെ 41ാം കവി പി.എൻ. ഗോപീകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് എൻ. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എ.ജി. ധർമ്മരത്നം, പി.കെ. രാജൻ എന്നിവർ മൊബൈൽ ഫ്രീസർ സമർപ്പണം നടത്തി. പി.കെ. ജയാനന്ദൻ, സുഷമ നീലകണ്ഠൻ എന്നിവർ സംസാരിച്ചു. എൻഡോവ്മ​െൻറ് വിതരണവും ഉണ്ടായി. പുത്തൻവേലിക്കര- പള്ളിത്തുരുത്ത് പാലം നാടിന് സമർപ്പിച്ചു മാള: പുത്തന്‍വേലിക്കര -പള്ളിത്തുരുത്ത് പാലം മന്ത്രി ജി. സുധാകരന്‍ നാടിന് സമർപ്പിച്ചു. പുഴകളാല്‍ ഒറ്റപ്പെട്ടു കിടന്ന പുത്തന്‍വേലിക്കരക്ക് വികസനം സാധ്യത തുറന്നിടുന്നതാണ് പാലം. നിര്‍മാണഘട്ടം മുതല്‍ തടസ്സങ്ങള്‍ ഉണ്ടായെങ്കിലും വകുപ്പിന് അധിക ചെലവ് വരുത്താതെയാണ് പൂര്‍ത്തീകരിച്ചതെന്ന് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. 23 കോടി രൂപയാണ് പാലം നിര്‍മാണത്തിന് അടങ്കല്‍ തുക പ്രഖ്യാപിച്ചത്. 20 കോടി രൂപക്ക് നിര്‍മാണം പൂര്‍ത്തീകരിച്ചു. ജില്ലയില്‍ ഏഴാമത്തെ പാലമാണ് നിർമാണം പൂര്‍ത്തീകരിച്ചത്. ജൂണ്‍-ജൂലൈ മാസങ്ങളില്‍ 48 പാലങ്ങള്‍ കൂടി നിർമാണം തുടങ്ങാനും പൂര്‍ത്തീകരിക്കാനുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വി.ഡി. സതീശന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കെ.വി. തോമസ് എം.പി, എസ്. ശര്‍മ്മ എം.എല്‍.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാരായ ഷീന സെബാസ്്റ്റ്യന്‍, യേശുദാസ് പറപ്പിള്ളി, പുത്തന്‍വേലിക്കര പഞ്ചായത്ത് പ്രസിഡൻറ് പി.വി. ലാജു, പി.എസ്. ഷൈല എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.