ഒ.എം.ഇ.സി തെരഞ്ഞെടുപ്പ്​: എ പാനലിന്​​ വിജയം

ഒരുമനയൂർ: ഇസ്‌ലാമിക് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളി​െൻറ മാനേജിങ് കമ്മിറ്റിയായ ഒ.എം.ഇ.സി തെരഞ്ഞെടുപ്പിൽ നിലവിലുള്ള എ പാനലിന് വിജയം. മൂന്ന് വർഷത്തോളമായി എതിർ വിഭാഗം കോടതിയിൽ ചോദ്യം ചെയ്തതിനെ തുടർന്ന് ബാലറ്റ് പേപ്പറിലൂടെ 'എ' 'ബി' എന്നീ പാനലിലൂടെയാണ് തെരഞ്ഞെടുപ്പ് നടന്നത്. എ.കെ. അബ്ദുൽ ഹമീദ് ഹാജി പ്രസിഡൻറായുള്ള എ പാനലിന് (86) വോട്ടും സലീമിനെ പ്രസിഡൻറായി ഉയർത്തി കാണിച്ച ബി പാനലിന് (69) വോട്ടുമാണ് ലഭിച്ചത്. നാല് വോട്ട് അസാധുവായി. എൻ.കെ. ആരിഫ് വരണാധികാരിയായിരുന്നു. മറ്റു ഭാരവാഹികൾ: എൻ.കെ. അബ്ദുൽ വഹാബ് (സെക്രട്ടറി), കെ.പി. മുഹമ്മദ്കുട്ടി (ട്രഷ.), വി.കെ. അബ്ദുല്ല മോൻ, സി. ബദറുദ്ദീൻ (വൈസ് പ്രസി.), എ.ടി. മൻസൂർ, എം. നൗഷാദ് അഹമ്മു (ജോ. സെക്ര.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.