വായന പക്ഷാചരണം

വടക്കാഞ്ചേരി: വായന പക്ഷാചരണത്തി​െൻറ തലപ്പിള്ളി താലൂക്കുതല ഉദ്ഘാടനം വടക്കാഞ്ചേരി നഗരസഭ ചെയർപേഴ്സൻ ശിവപ്രിയ സന്തോഷ് നിർവഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് പി.കെ.ഗോപാലൻ അധ്യക്ഷത വഹിച്ചു. താലൂക്കിലെ മികച്ച ഗ്രന്ഥശാല പ്രവർത്തകൻ കുമ്പളങ്ങാട് വായനശാല സെക്രട്ടറി എം.വി. സുരേഷ് കുമാറിനെ ആദരിച്ചു. കെ. പ്രമോദ്, കെ.ആർ.ചാർളി, പി.ആർ. അരവിന്ദാക്ഷൻ, നഷബ ജബ്ബാർ, പി.വി.സിദ്ദീഖ്, അബ്ദുല്ല, സി.എ. അബ്ദുൽ അസീസ്, െലസ്ലി എന്നിവർ സംസാരിച്ചു. റോഡ് ഉപരോധിച്ചു വടക്കാഞ്ചേരി: വെൽഫെയർ പാർട്ടി വടക്കാഞ്ചേരി മുനിസിപ്പാലിറ്റി കമ്മിറ്റി നേതൃത്വത്തിൽ കാട്ടിലങ്ങാടി റോഡ് ഉപരോധിച്ചു. ഉപരോധസമരം പാർട്ടി ജില്ലാ കമ്മിറ്റിഅംഗം റഫീഖ് അത്താണി ഉദ്ഘാടനം ചെയ്തു. കാട്ടിലങ്ങാടി റോഡ് ടാറിങ് നടത്തുക, ചരൽ പറമ്പ് റോഡ് സഞ്ചാരയോഗ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. എൻ.പി. അബ്ദുൽ വഹാബ്, കെ.എം. ഹംസ, കെ.കെ. അബൂബക്കർ, ഫഹദ് കുറാഞ്ചേരി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.