ഒളിമ്പിക്സിൽ സ്വർണമാണ് ലക്ഷ്യമെന്ന്​ മേരികോം

തൃശൂർ: ഒളിമ്പിക്സിൽ സ്വർണമാണ് ത​െൻറ ലക്ഷ്യമെന്ന് ബോക്സിങ് ലോക ചാംപ്യൻ എം.സി. മേരികോം പറഞ്ഞു. തൃശൂരിൽ വി.സി പത്മനാഭൻ സ്മാരക പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അവർ. ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യം, സെബി അഡ്വൈസറി കമ്മിറ്റി ചെയർപഴ്സൻ അരുന്ധതി ഭട്ടാചാര്യ, സിയാൽ എം.ഡി വി.ജെ. കുര്യൻ എന്നിവരും പുരസ്കാരം ഏറ്റുവാങ്ങി. ജസ്റ്റിസ് സിറിയക് ജോസഫാണ് സമ്മാനിച്ചത്. മ്ലേച്ഛമായ കാര്യങ്ങൾക്ക് പണം ഉപയോഗിക്കുന്നത് കുറ്റകരമായി കാണണമെന്ന് അദ്ദേഹം പറഞ്ഞു. വി.പി. നന്ദകുമാർ അധ്യക്ഷത വഹിച്ചു. ജസ്റ്റിസ് എം. രാമചന്ദ്രൻ, മണപ്പുറം ഫിനാൻസ് വൈസ് പ്രസിഡൻറ് സുമിത നന്ദൻ ജയശങ്കർ, ബി.എൻ. രവീന്ദ്രബാബു, സൂരജ് നന്ദൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.