തൃശൂർ: കിഴക്കേകോട്ട ജങ്ഷൻ വികസനത്തിൽ മുൻ ഭരണസമിതിയുടെ കാലത്ത് തയ്യാറാക്കിയ കരാറനുസരിച്ചുള്ള തുക ഭൂവുടമകൾക്ക് നൽകാൻ കൗൺസിലിൽ തീരുമാനം. കലക്ടർ തുക നിശ്ചയിക്കുന്നതിന് മുമ്പേ കരാറുണ്ടാക്കിയെന്നും ഇതനുസരിച്ച് കോർപറേഷന് 20.5 ലക്ഷം നഷ്ടമുണ്ടാവുന്നുവെന്നുമുള്ള ആക്ഷേപം പരിശോധിക്കാനും തീരുമാനമായി. നിയമാനുസൃത നടപടികളാവാമെന്ന് പ്രതിപക്ഷം അറിയിച്ചു. യു.ഡി.എഫ് ഭരണസമിതിയുടെ കാലത്തെ സുപ്രധാന നേട്ടമായി അവതരിപ്പിച്ച ജങ്ഷൻ വികസനത്തിൽ നടപടിക്രമങ്ങൾ പാലിക്കാതെയും, ക്രമക്കേടുണ്ടെന്നുമുള്ള ആരോപണവുമായിട്ടായിരുന്നു അജണ്ടയിൽ വിഷയം ഉൾപ്പെടുത്തിയിരുന്നത്. സെൻറിന് 17.5 ലക്ഷം നിരക്കിൽ ഭൂമിേയറ്റെടുക്കാനായിരുന്നു യു.ഡി.എഫ് ഭരണസമിതി തീരുമാനിച്ചിരുന്നത്. എന്നാൽ കലക്ടർ വില നിർണയം നടത്തിയപ്പോൾ 8.5 ലക്ഷമായിരുന്നു. ഇതിെൻറ വ്യത്യാസമാണ് നഷ്ടമായി കണക്ക് കൂട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.