കൊടുങ്ങല്ലൂർ: മാധ്യമ പ്രവർത്തകൻ പി.വി. ബിമൽ കുമാറിനെ ആക്രമിച്ച കേസിൽ പ്രതിക്കെതിരെ നിസ്സാര വകുപ്പുകൾ ചുമത്തിയ പൊലീസ് നടപടിക്കെതിരെ കൊടുങ്ങല്ലൂരിൽ ബഹുജന രോഷമിരമ്പി. കനത്ത മഴ അവഗണിച്ച് ഭരണ രാഷ്ടീയ, സാംസ്കാരിക നേതൃത്വത്തോടൊപ്പം സമീപപ്രദേശങ്ങളിലെ മാധ്യമ പ്രവർത്തകരും പ്രതിഷേധത്തിൽ അണിചേർന്നു. പൊലീസ്-ഗുണ്ടാ അവിശുദ്ധ കൂട്ടുകെട്ട് കൊടുങ്ങല്ലൂരിൽ അനുവദിക്കുന്ന പ്രശ്നമില്ലെന്ന് രാഷ്ട്രീയ നേതാക്കളൊന്നടങ്കം വ്യക്തമാക്കി. ചൊവ്വാഴ്ച വൈകീട്ട് കൊടുങ്ങല്ലൂർ പ്രസ് ക്ലബിെൻറ ആഭിമുഖ്യത്തിൽ വടക്കേനടയിലാണ് പ്രതിഷേധ യോഗം ചേർന്നത്. മാധ്യമ പ്രവർത്തകനെ പിന്തുടർന്നെത്തി കൈയേറ്റം ചെയ്ത കേസിലെ പ്രതിയെ ജാമ്യം നൽകി വിട്ടയച്ച നടപടി, പൊലീസ്-ഗുണ്ടാ അവിശുദ്ധ കൂട്ടുകെെട്ടന്ന ആക്ഷേപത്തെ ശരി വെക്കുന്നതാണെന്ന് എല്ലാവരും ചൂണ്ടിക്കാട്ടി. നഗരസഭ ചെയർമാൻ കെ.ആർ. ജൈത്രൻ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. മുൻ നഗരസഭ ചെയർമാൻ സി.സി. വിപിൻചന്ദ്രൻ, ഡി.സി.സി സെക്രട്ടറി ടി.എം. നാസർ, വേണു വെണ്ണറ, ടി.എ. നൗഷാദ്, ടി.എൻ. ജോയ്, സി.ആർ. പുരുഷോത്തമൻ, കൃഷ്ണകുമാർ, സി.എസ്. തിലകൻ, പി.എ. സീതിമാസ്റ്റർ, പി.കെ.എം. അഷറഫ് തുടങ്ങിയവർ സംസാരിച്ചു. സി.വി. മിത്രൻ സ്വാഗതവും കെ.പി. സുനിൽകുമാർ നന്ദിയും പറഞ്ഞു. ബിമൽകുമാറിനെ ആക്രമിച്ച കേസിലെ പ്രതി കൊടുങ്ങല്ലൂർ സ്റ്റേഷന് മുന്നിൽ തന്നെ ഭീഷണിപ്പെടുത്തിയതായി ചൂണ്ടിക്കാട്ടി മുൻ നഗരസഭ കൗൺസിലർ കെ.പി. സുനിൽകുമാർ പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.