തൃശൂർ: വിയ്യൂർ സെൻട്രൽ ജയിൽ ചാടി രക്ഷപ്പെട്ട കൊലപാതകക്കേസിലെ ജീവപര്യന്തം തടവുകാരൻ തമിഴ്‌നാട് ദിണ്ടിഗൽ പള്ളപ്പെട്ടി സ്വദേശി കൃഷ്ണൻ(35) പിടിയിലായി. ജില്ല ആശുപത്രി പരിസരത്ത് നിന്നാണ് ഇയാളെ കണ്ടെത്തിയത്. ബീറ്റ് പട്രോളിങ്ങിനിടെ ഈസ്റ്റ് സ്റ്റേഷനിലെ പൊലീസുകാരായ സാം മാർട്ടിൻ, നിപുനാഥ് എന്നിവർ സംശയകരമായ സാഹചര്യത്തിൽ ചോദ്യം ചെയ്യുകയായിരുന്നു. 2010 ൽ ശക്തൻ ബസ് സ്റ്റാൻഡിൽ പഴയന്നൂർ സ്വദേശി ബിജു എന്നയാളെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ച് വരവെയാണ് ജയിലിൽ നിന്ന് രക്ഷപ്പെട്ടത്. ജയിലിലെ നല്ലനടപ്പിനെ തുടർന്ന് ലഭിച്ച ആനുകൂല്യം മുഖേന പുറത്ത് ഡ്യൂട്ടി കിട്ടിയത് മുതലെടുക്കുകയായിരുന്നു. ഇൗ വർഷം ഫെബ്രുവരി 21 ന് ജയിൽ പറമ്പിലെ കശുവണ്ടി പറിക്കുന്നതിനിടെയാണ് രക്ഷപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.