കോൺഗ്രസ് നിലപാട് അപഹാസ്യം -മുസ്​ലിംലീഗ്

വടക്കേക്കാട്: പഞ്ചായത്ത് പതിനൊന്നാം വാർഡ് അംഗവും ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷയുമായ ആമിനു കരീം രാജിവെക്കണമെന്ന് സി.പി.എമ്മിനെ കൂട്ടുപിടിച്ച് പ്രസ്താവന നടത്തിയ കോൺഗ്രസി​െൻറ നിലപാട് അവജ്ഞയോടെ തള്ളുന്നുവെന്ന് മുസ്ലിം ലീഗ് വടക്കേക്കാട് പഞ്ചായത്ത് കമ്മിറ്റി. വികസന പ്രവർത്തനങ്ങളിൽ ആമിനു കരീം പരാജയപ്പെട്ടുവെന്നാണ് ഇരുകൂട്ടരുടെയും ആരോപണം. ഏറക്കാലം തകർന്നുകിടന്ന പള്ളി റോഡ്, പനാമ േറാഡ്, ആലത്തിയൂരിൽ റോഡ് എന്നിവ പൂർണമായി ടാറിങ് നടത്തിയതും ആശാരിക്കോളനി, മൂലത്തറ റോഡുകൾ സഞ്ചാരയോഗ്യമാക്കിയതും ബ്ലോക്ക്, ജില്ല പഞ്ചായത്ത് ഫണ്ടുകൾ അനുവദിപ്പിച്ച് പ്രധാന റോഡായ കച്ചേരിപ്പടി -കുരഞ്ഞിയൂർ റോഡ്, പാലം പണിതതും ആരുടെ നേതൃത്വത്തിലാണെന്ന് ഇവർ വ്യക്തമാക്കണം അണ്ടിക്കോട്ടിൽ കടവ് റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ കാനനിർമിക്കണമെന്ന് ആമിനു കരീം രേഖാമൂലം പഞ്ചായത്ത് പ്രസിഡൻറിനോട് ആവശ്യപ്പെട്ടതാണ്. കോൺഗ്രസ് ഗ്രൂപ് തിരിഞ്ഞ് പോരാടിയ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ഭരണം നിലനിർത്തിയതിൽ ലീഗി​െൻറ പങ്ക് കോൺഗ്രസ് വിസ്മരിക്കരുത്. സി.പി.എമ്മുമായുള്ള പതിനൊന്നാം വാർഡിലെ അവിഹിത ബന്ധത്തിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി നിലപാട് വ്യക്തമാക്കണമെന്നും മുസ്ലിം ലീഗ് ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.