തൃശൂർ പൂരം ചെലവ്

തൃശൂർ: തൃശൂർ പൂരം സൗകര്യമൊരുക്കുന്നതിന് ലക്ഷങ്ങൾ ചെലവിടുന്നതിനാൽ, വരുമാനത്തി​െൻറ വിഹിതം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇതാദ്യമായി ദേവസ്വങ്ങൾക്ക് കോർപറേഷ​െൻറ നോട്ടീസ്. എന്നാൽ ആവശ്യം നിരാകരിച്ച് ദേവസ്വങ്ങൾ മറുപടി നൽകി. വിഹിതം എങ്ങനെ കണക്കാക്കണം എന്നത് സംബന്ധിച്ച് നിയമത്തിൽ വ്യക്തതയില്ലാത്തതാണ് കോർപറേഷനെ വലക്കുന്നത്. 2014-15ലെ ലോക്കൽ ഫണ്ട് ഓഡിറ്റ് റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിലാണ് പൂരത്തിനായി ചെലവിടുന്നതി​െൻറ അംശാദായം തേടാൻ തീരുമാനിച്ചത്. പതിനായിരങ്ങൾ എത്തുന്ന പൂരത്തിന് ഒരുക്കത്തിനായി ലക്ഷങ്ങളാണ് കോർപറേഷന് ചെലവ്. പൂരം നടത്തുന്നത് വിവിധ ദേവസ്വങ്ങളാണെങ്കിലും കേരളത്തി​െൻറ സാംസ്കാരികോത്സവമെന്ന സവിശേഷതയിൽ സർക്കാറി​െൻറ പ്രത്യേക ശ്രദ്ധയും ഇടപെടലും തൃശൂർ പൂരത്തിനുണ്ട്. വിഹിത ആവശ്യം നിരാകരിച്ച് പൂരത്തി​െൻറ പ്രധാന പങ്കാളികളായ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾക്കും, ചുമതലയുള്ള കൊച്ചിൻ ദേവസ്വംബോർഡും മറുപടി നൽകി. പൂരവുമായി ബന്ധപ്പെട്ട് ആരോഗ്യ വിഭാഗം, പൊതുമരാമത്ത്, വൈദ്യുതി തുടങ്ങിയവക്കാണ് കോർപറേഷൻ തുക ചെലവിടുന്നത്. വിഹിതം കണക്കാക്കുന്നത് സംബന്ധിച്ച് വ്യക്തതയില്ലാത്തതാണ് മുഖ്യപ്രശ്നം. തൃശൂർ പൂരം അല്ലാതെ കോർപറേഷൻ വക സ്ഥലങ്ങൾ, ഫണ്ട് എന്നിവ ഉപയോഗപ്പെടുത്തുന്ന മറ്റ് ഉത്സവങ്ങൾ/മേളകൾ എന്നിവക്ക് നിയമം ബാധകമാക്കേണ്ടതുണ്ടോ എന്നതിലും വ്യക്തത വരുത്തേണ്ടതുണ്ട്. ഗുരുവായൂർ നഗരസഭയുമായി ബന്ധപ്പെട്ടതിൽ ഉത്സവത്തിന് നഗരസഭ ചെലവഴിക്കുന്ന മുഴുവൻ തുകയും ട്രസ്റ്റികളിൽനിന്ന് ഈടാക്കാറുണ്ട് എന്നാണ് കോർപറേഷന് മറുപടി ലഭിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.