രക്​തദാതൃ ദിനാചരണം

തൃശൂർ: ലോക തൃശൂർ ഗവ. ലോ കോളജിൽ സംഘടിപ്പിച്ചു. ജില്ലതല ഉദ്ഘാടനം മേയർ അജിത ജയരാജൻ നിർവഹിച്ചു. സഹജീവികൾക്ക് തുണയാകൂ; രക്തം നൽകി ജീവൻ പങ്കുവെക്കൂ എന്നതാണ് ഈ വർഷം ലോകാരോഗ്യസംഘടനയുടെ രക്തദാതൃ ദിന സന്ദേശം. ജില്ല കലക്ടർ ടി.വി. അനുപമ അധ്യക്ഷത വഹിച്ചു .ജില്ല മെഡിക്കൽ ഓഫിസർ ഡോ. ബേബിലക്ഷ്മി മുഖ്യപ്രഭാഷണം നടത്തി. ലോ കോളജ് പ്രിൻസിപ്പൽ സോമൻ പി. മാങ്കൂട്ടത്തിൽ വിദ്യാർഥികൾക്ക് രക്തദാതൃദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആരോഗ്യ കേരളം ജില്ല േപ്രാഗ്രാം മാനേജർ മേജർ ഡോ. ടി.വി. സതീശൻ മുഖ്യാതിഥിയായി. ജില്ല മാസ്മീഡിയ ഓഫിസർ ഹരിത ദേവി, ബയോളജിസ്റ്റ് അബ്ദുൽജബ്ബാർ, അസി. ലെപ്രസി ഓഫിസർ സോമസുന്ദരൻ, ദേശ് സുരക്ഷ േപ്രാഗ്രാം മാനേജർ അനീഷ് വാവച്ചൻ, ലോ കോളജ് ചെയർപേഴ്സൻ എം. ഷാഹിന എന്നിവർ സംസാരിച്ചു. ഡെപ്യൂട്ടി ജില്ല മെഡിക്കൽ ഓഫിസർ ഡോ. ബിന്ദു തോമസ് സ്വാഗതവും ജില്ല ടി.ബി. ഓഫിസർ ഡോ. പി.കെ. ശ്രീജ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.