തൃശൂർ: നിറ്റ ജലാറ്റിൻ കമ്പനിയിൽനിന്ന് ചാലക്കുടി പുഴയിലേക്ക് കാത്സ്യം ക്ലോറൈഡ് കലർന്ന മലിനജലം ഒഴുക്കുന്നതുമൂലമുള്ള പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നടപടികളുടെ പുരോഗതി തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയെൻറ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. പുഴ മലിനമാക്കുന്നത് സമീപപ്രദേശത്തെ ജനങ്ങളുടെ കുടിവെള്ളത്തെയും ബാധിക്കുന്നുണ്ട്. കുടിവെള്ളത്തിന് ജനങ്ങൾ പ്രധാനമായും ആശ്രയിക്കുന്നത് പുഴയെയാണ്. കമ്പനിയിൽനിന്നുള്ള മലിനജലം കായലിലേക്ക് പൈപ്പുകൾ വഴി ഒഴുക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതിനുവേണ്ടി ടെൻഡർ ക്ഷണിക്കുകയും ചെയ്തു. വേനൽക്കാലത്ത് പുഴയിലെ വെള്ളത്തിന് നിറവ്യത്യാസം കാണുന്നുണ്ട്. കമ്പനിയിൽനിന്നു മാത്രമല്ല, സമീപത്തെ താമസക്കാരും പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നുണ്ട്. ഇതിെൻറ ഭാഗമായി ഒമ്പത് സ്ഥലത്തുനിന്ന് സാമ്പിൾ പരിശോധിച്ചപ്പോൾ രാസമലിനീകരണം ഇല്ലെന്ന് കണ്ടെത്തി. എന്നാൽ കോളിഫോം ബാക്ടീരിയകളുടെ അളവ് കൂടുതലാണ്. ഇതിെൻറ കാരണം കണ്ടെത്താൻ വിശദമായ പരിശോധന നടത്തും. മാലിന്യം കായലിൽ തള്ളുന്നതിെൻറ ഭാഗമായുള്ള ജലത്തിെൻറ ടി.ഡി.എസ് (ടോട്ടൽ ഡിസോൾവ്ഡ് സാൾട്ട്) വ്യതിയാനത്തെക്കുറിച്ചും പഠനം നടത്തും. വ്യവസായമന്ത്രി എ.സി. മൊയ്തീൻ, റവന്യു-പരിസ്ഥിതി അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം. ചന്ദ്രദത്തൻ, പ്രിൻസിപ്പൽ സെക്രട്ടറി വി.എസ്. സെന്തിൽ, വ്യവസായ സെക്രട്ടറി സഞ്ജയ് കൗൾ, കെ.എസ്.ഐ.ഡി.സി എം.ഡി എം. ബീന, മലിനീകരണ നിയന്ത്രണബോർഡ് ചെയർമാൻ കെ. സജീവൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.