പ്രതിഷ്ഠാദിന ഉത്സവം

തൃശൂർ: കോരംകുള മഹാവിഷ്ണു ധർമ്മശാസ്താ ക്ഷേത്രത്തിലെ 18 മുതൽ 20 വരെ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ക്ഷേത്ര പുനരുദ്ധാരണം നടത്തി നവീകരണ കലശം കഴിഞ്ഞിട്ട് അഞ്ചാമത്തെ പ്രതിഷ്ഠാദിനമാണ്. മൂന്നു ദിവസവും വിശേഷാൽ പൂജ, പ്രസാദ ഉൗട്ട്, ചുറ്റുവിളക്ക് എന്നിവയുണ്ടാവും. 18ന് രാവിലെ മുതൽ ലക്ഷാർച്ചനയും വൈകീട്ട് കിഴക്കൂട്ട് മനോജ് മാരാരുടെ നേതൃത്വത്തിൽ മേളത്തോടുകൂടി കലശം ആടി പൂജ. 19ന് രാവിലെ പേരാമംഗലം ശ്രീപതി നാരായണീയം ട്രസ്റ്റി​െൻറ സമ്പൂർണ നാരായണീയ പാരായണം, വൈകീട്ട് നന്ദകിഷോറി​െൻറ നമ്പൂതിരി ഫലിതം. 20ന് നിറമാല, ഭജന, കലശാഭിഷേകം, ശ്രീഭൂതബലി, വൈകീട്ട് പാണ്ടിമേളം എന്നിവ നടക്കും. ക്ഷേത്രത്തി​െൻറ പഴയ രേഖകളിലുള്ള 38 സ​െൻറ് കോരംകുളം കുളം വീണ്ടെടുക്കാനുള്ള നിയമനടപടികൾ തുടരുകയാണെന്നും ഭാരവാഹികൾ പറഞ്ഞു. പ്രസിഡൻറ് ചൂണ്ടയിൽ കുഞ്ഞുമോൻ, സെക്രട്ടറി എൻ.എസ്. പീതാംബരൻ, ട്രഷറർ രാജഗോപാൽ സി. മേനോൻ, ബിജു കൊല്ലമറ്റം എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. ത​െൻറ ഭാവി തകർക്കാൻ ശ്രമമെന്ന് യുവസംവിധായകൻ തൃശൂർ: രണ്ട് മലയാള സിനിമ സംവിധാനം ചെയ്ത തന്നെ മാധ്യമങ്ങളിലും നവമാധ്യമങ്ങളിലും തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച് സമൂഹത്തിൽ തരംതാഴ്ത്തി സിനിമ മേഖലയിൽ നിന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്ന പരാതിയുമായി യുവസംവിധായകൻ വാർത്തസമ്മേളനത്തിൽ. കോടന്നൂർ കണിയത്ത് വീട്ടിൽ നിധീഷ് കെ. നായർ ആണ് പരാതിക്കാരനായ സംവിധായകൻ. താൻ ഏതോ കേസിൽ ലക്ഷങ്ങൾ തട്ടിയ കേസിൽ കൂട്ടുപ്രതിയാണെന്ന് പറഞ്ഞ് ഇഫ്ട ജില്ല സെക്രട്ടറി സുനിൽദാസ് വാർത്തസമ്മേളനം നടത്തിയത് ഇതി​െൻറ ഭാഗമാണെന്നും അവരുടെ സംഘടനയിൽ അംഗമാകാത്തതിന് പ്രതികാരം െചയ്യാൻ നടത്തുന്ന കുപ്രചാരണമാണിതെന്നും നിധീഷ് കെ. നായർ ആരോപിച്ചു. പൂർത്തിയാക്കിയ സിനിമ റിലീസ് ചെയ്യാനുള്ള സമയമായപ്പോൾ ഇത്തരം ആരോപണം ഉന്നയിക്കുന്നത് ത​െൻറഭാവി തകർക്കുക എന്ന ലക്ഷ്യത്തിലാണെന്നും നിധീഷ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.